Wednesday, October 6, 2021

കോർപ്പറേറ്റുകളുടെ വളർച്ച മോദിയുടെ ലക്ഷ്യം:സത്യൻ പന്തത്തല


പാലാ: ഇന്ത്യയിലെ ജനസംഖ്യയുടെ കാൽ ശതമാനം വരുന്ന കോർപ്പറേറ്റുകളുടെ വളർച്ചയാണ് നരേന്ദ്ര മോഡി ലക്ഷ്യമാക്കുന്നതെന്ന് എൻ.സി.പി. സംസ്ഥാന നിർവ്വാഹക സമിതിയംഗം സത്യൻ പന്തത്തല ആരോപിച്ചു.വൈദ്യുതിനിലയങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ  നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് (  എൻ എൽ സി ) ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന ധർണ്ണ മണ്ണെണ്ണ വിളക്ക് കൊളുത്തി  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



 പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വ്യക്തികൾക്ക്  തീറെഴുതിക്കൊണ്ടിരിക്കുന്ന മോഡി ഗവർമ്മെന്റ് പെട്രോൾ, ഡീസൽ, പാചകവാതക വില അനുദിനം വർദ്ധിപ്പിച് പൊതുജനങ്ങളെ പൊറുതി മുട്ടിക്കുന്നു. ഇതിനെതിരെ എൻ സി പിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധനിര സൃഷ്ടിക്കുമെന്ന് സത്യൻ പന്തത്തല പറഞ്ഞു.എം ആർ രാജു മുഖ്യ പ്രഭാഷണം നടത്തി.



എൻ സി പി ബ്ലോക്ക് പ്രസിഡണ്ട്  അഡ്വ.ബേബി ഊരകത്തിന്റെ അദ്ധ്യക്ഷത വഹിച്ചു.എൻ എൽ സി സംസ്ഥാന നിർവാഹക സമിതി അംഗം  എം.ആർ.രാജു ,  ജോർജ്ജ് തെങ്ങണാൽ, ജോസഫ് അഗസ്റ്റ്യൻ , ഗോപി പുറയ്ക്കാട്ട്, ബേബി പൊന്മല, അശോകൻ വലവൂർ, ജോഷി ഏറത്ത്, അവിരാച്ചൻ നീറന്താനം എന്നിവർ  പ്രസംഗിച്ചു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only