Friday, October 1, 2021

എൻ സി പി സംസ്ഥാന വ്യാപകമായി ഒക്ടോബർ-2ന് ഗാന്ധി സ്മൃതി യാത്ര നടത്തും


കോട്ടയം: ഗാന്ധി ജയന്തി ദിനത്തിൽ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും, എൻ.സി.പി.യുടെ നേതൃത്വത്തിൽ " ഗാന്ധി സ്മൃതി യാത്ര " സംഘടിപ്പിക്കുമെന്ന് NCP സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:കെ.ആർ. രാജൻ അറിയിച്ചു.





ഗാന്ധിയൻ ദർശനങ്ങളുടെ പ്രധാന്യം പുതിയ തലമുറക്കു പകരുവാനും , ഗാന്ധിജിയുടെ കാഴ്ചപ്പാടുകളിലേക്ക് രാജ്യം മാറാനുമുള്ള സന്ദേശം പകരുന്നതാണ് " ഗാന്ധി സ്മൃതി യാത്ര " .

സംസ്ഥാന തല ഉദ്ഘാടനം എൻ.സി.പി. സംസ്ഥാനപ്രസിഡന്റ് പി.സി.ചാക്കോ കൊച്ചിയിൽ നിർവ്വഹിക്കും. NCP നിയോജകമണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും " ഗാന്ധി സ്മൃതി യാത്ര " നടത്തുന്നത്.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only