Wednesday, October 13, 2021

രാമപുരം ഗവൺമെന്റ് ആശുപത്രിക്ക് എം എം ജേക്കബിൻ്റെ പേരു നൽകണം: മാണി സി കാപ്പൻ


പാലാ: രാമപുരം ഗവൺമെൻ്റ് സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുൻ ഗവർണർ എം എം ജേക്കബിൻ്റെ പേരിടണമെന്നാവശ്യപ്പെട്ടു മാണി സി കാപ്പൻ എം എൽ എ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ദേശീയ രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു എം എം ജേക്കബിൻ്റെതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 


രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ, കേന്ദ്ര അഭ്യന്തര വകുപ്പ് സഹമന്ത്രി, പ്രഗത്ഭനായ ഭരണാധികാരി എന്നീ നിലകളിൽ മാതൃകാപരമായ സേവനങ്ങൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ആശുപത്രിക്കു പേർ നൽകുന്നതിലൂടെ സാധിക്കുമെന്നും നിവേദനത്തിൽ പറഞ്ഞു.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only