Thursday, October 14, 2021

ചേർപ്പുങ്കൽ ഇന്ത്യാർ ഫാക്ടറി മുതൽ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷൻ വരെയുള്ള ഭാഗം ബി എം ബി സി ഓവർലേ ടാറിംഗ് നടത്താൻ സർക്കാർ 6 കോടി 25 ലക്ഷം അനുവദിച്ചു:മാണി സി കാപ്പൻ

 


പാലാ:പാലായുടെ വികസനത്തിൽ എം എൽ എ എന്നുള്ള തലത്തിൽ നിന്ന് കൊണ്ടുള്ള പ്രവർത്തനങ്ങളുമായി താൻ മുന്നോട്ടു പോകുമെന്ന് മാണി സി കാപ്പൻ എം എൽ എ കോട്ടയം മീഡിയായോട് പറഞ്ഞു.മഴമൂലം പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിട്ടുണ്ടെങ്കിലും മഴ മാറിയാൽ ഉടൻ തന്നെ ടാറിങ് ജോലികൾ ആരംഭിക്കാനുള്ള നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.



കഴിഞ്ഞ പന്ത്രണ്ടു വർഷമായി ടാർ ചീയ്യാതെ പൊട്ടി പൊളിഞ്ഞു കിടന്നിരുന്ന മൂന്നിലവ് ഇലവീഴാപൂഞ്ചിറ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു.കഴിഞ്ഞ തെരെഞ്ഞെടുപ്പ് കാലത്ത് താൻ മൂന്നിലവ് കാർക്ക് നൽകിയ തെരെഞ്ഞെടുപ്പ് വാഗ്ദാനമാണ് നടപ്പിലാക്കുന്നതിന്നു കാപ്പൻ പറഞ്ഞു.


ഞാൻ എം എൽ എ ആയിട്ട് രണ്ടര വര്ഷം കഴിഞ്ഞതേയുള്ളൂ.പക്ഷെ 12 വർഷമായി ഇലവീഴാപൂഞ്ചിറ റോഡ് പൊട്ടിപ്പൊളിഞ്ഞു കിടന്നത് ആരുടെ കുഴപ്പമാണെന്നും കാപ്പൻ ചോദിച്ചു.തന്നെ തെരെഞ്ഞെടുത്തു അയച്ച ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചു തന്നെ മുന്നോട്ടു പോകുമെന്നും മാണി സി കാപ്പൻ കോട്ടയം മീഡിയായോട് പറഞ്ഞു.


ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേ ബി എം ബി സി ടാറിംഗാണ് നടത്തിയിട്ടുള്ളത്. ചേർപ്പുങ്കൽ ഇന്ത്യാർ ഫാക്ടറി മുതൽ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷൻ വരെയുള്ള ഭാഗം ബി എം ബി സി ഓവർലേ ടാറിംഗ് നടത്താൻ സർക്കാർ 6 കോടി 25 ലക്ഷം രൂപ അനുവദിക്കുകയും പയസ് ആൻ്റണി, രാജേഷ് മാത്യു എന്നീ കോൺട്രാക്ടർമാർ കരാർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. മഴ മാറിയാലുടൻ പണി ആരംഭിക്കും. മൂന്നു വർഷത്തെ മെയിൻ്റൻസ് ഉൾപ്പെടെയാണ് കരാർ നൽകിയിട്ടുള്ളത്. ഓവർ ലേ ടാറിംഗിനു ശേഷം അറ്റകുറ്റപ്പണികൾ കരാറുകാരൻ്റെ ഉത്തരവാദിത്വത്തിലാണ് നടക്കുക.



വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാൻ ചെത്തിമറ്റം - മൂന്നാനി ഭാഗത്ത് റോഡിൻ്റെ ഉയരം കൂട്ടുന്ന ജോലിയും ഇതോടൊപ്പം ചെയ്യും. കൊച്ചിടപ്പാടി പാലത്തിനു സമീപമുള്ള വെള്ളക്കെട്ടിനും പരിഹാരമായി ഇവിടെയും റോഡിനു ഉയരം വർദ്ധിപ്പിക്കും. ഇതിനായി റോഡ് സേഫ്റ്റി അതോററ്റി അനുവദിച്ച തുക ഉപയോഗിക്കും. റോഡിൽ സൈൻ ബോർഡുകളും ആവശ്യമായ ഓടകളും നിർമ്മിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only