Friday, October 15, 2021

വിദ്യാഭ്യാസ രംഗത്തെ ഉന്നത വിജയം നാടിനു ഗുണകരമാകുവാൻ യുവ തലമുറ ഊന്നൽ കൊടുക്കണം:മാണി സി കാപ്പൻ



പാലാ: മീനച്ചിൽ :വിദ്യാഭ്യാസ രംഗത്തെ ഉന്നത വിജയം നാടിനു ഗുണകരമാകുവാൻ യുവ തലമുറ ഊന്നൽ കൊടുക്കണമെന്ന്മാ ണി സി കാപ്പൻ എം എൽ എ അഭിപ്രായപ്പെട്ടു.മീനച്ചിൽ പഞ്ചായത്തിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള എം എൽ എ എക്‌സലൻസി അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.



കേവലം ജോലി സമ്പാദിക്കുന്നതിനപ്പുറം രാജ്യപുരോഗതിക്കും വിദ്യാർത്ഥികളുടെ കഴിവിനെയും ,ബുദ്ധിയെയും ഒരുമിപ്പിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.എക്‌സലൻസി അവാർഡ് ദാന ചടങ്ങിൽ ഡി സി കെ കോട്ടയം ജില്ലാ സെക്രെട്ടറി ബേബി ഈറ്റത്തൊട്ട് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷിബു പൂവേലി അധ്യക്ഷം വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ.,ബിജു താഴത്തുകുന്നേൽ.,ബിജു കുമ്പളന്താനം,പ്രസാദ് കൊണ്ടൂപ്പറമ്പിൽ.,ഡയസ് കണ്ടതിൽ.,അലക്സ് കണ്ണാട്ടുകുന്നേൽ.,നളിനി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.രാജു കൊക്കാപ്പുഴ നന്ദി പ്രകാശിപ്പിച്ചു.



 

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only