Monday, October 18, 2021

പ്രളയ ബാധിതർക്ക് സഹായവുമായി "മാണിപ്പട" രംഗത്ത്

 


കഴിഞ്ഞ ദിവസങ്ങളിൽ പാലായിലും പരിസരത്തുമുണ്ടായ പ്രളയക്കെടുതിയിൽ പെട്ട നിരാലംബരായ ജനങ്ങളെ സഹായിക്കുവാൻ കേരളാ യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകരുടെ മാണിപ്പട രംഗത്തിറങ്ങിയത് ജനങ്ങൾക്ക്‌ ആശ്വാസമായി.വെള്ളം കയറിയ വീടുകളിൽ നിന്നും കിടപ്പു രോഗികളെയും,മറ്റും സുരക്ഷിത മേഖലകളിലേക്ക് മാറ്റുവാൻ മാണിപ്പടക്കാർക്ക് കഴിഞ്ഞു.തുടർന്നുള്ള സേവനങ്ങൾക്കായി ഹെല്പ് ഡെസ്‌ക്കും തുറന്നിട്ടുണ്ട്. അതിശക്തമായ മഴയിൽ കിഴതിരി കുഞ്ഞച്ചൻ മിഷനറി ഭാഗത്തെ വീടുകളിലും ഏഴാച്ചേരിയിലും വെള്ളം കയറി. കേരള യൂത്ത്ഫ്രണ്ട് (എം) രാമപുരം "കെ. എം. മാണി യൂത്ത് ബ്രിഗേഡിന്റ" പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി. വെള്ളം കയറിയ വീടുകളിലെ സാധനങ്ങൾ എടുത്തു മാറ്റാനും വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നത്തിനും വേണ്ട സഹായങ്ങൾ നൽകി. 


 ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് . ബൈജു ജോൺ പുതിയിടത്തുചാലിൽ, കേരള കോൺഗ്രസ്‌ (എം) കോട്ടയം ജില്ലാ സെക്രട്ടറിയും ടൗൺ വാർഡ് മെമ്പറുമായ സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട്, ഡി. പ്രസാദ് ഭക്തിവിലാസ് തുടങ്ങിയ നേതാക്കൾ സ്ഥലത്തെത്തി വീട്ടുകാരെ മാറ്റിപ്പാർപ്പിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. സമീപവാസികളും കേരള കോൺഗ്രസ്‌ (എം) ന്റെ  സജീവപങ്കാളികളുമായ അനിൽ കുമ്പളത്ത്, ജിൻസ് വെട്ടിക്കുഴിച്ചാലിൽ, അനൂപ് സോമൻ  തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങളിൽ  "കെ. എം മാണി  യൂത്ത് ബ്രിഗേഡ്സിന് " വേണ്ട  എല്ലാവിധ സൗകര്യങ്ങളും  ഒരുക്കിക്കൂടെത്തന്നെയുണ്ടായിരുന്നു. കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ വൈസ് പ്രസിഡന്റ്‌ സുജയിൻ കളപ്പുരയ്ക്കൽ, യൂത്ത്ഫ്രണ്ട് (എം) മണ്ഡലം പ്രസിഡന്റ്‌ ജ്യോതിസ് കുഴുമ്പിൽ, വൈസ് പ്രസിഡന്റ്‌ അലക്സാണ്ടർ അലക്സ് തെങ്ങുംപള്ളിക്കുന്നേൽ, സെക്രട്ടറിമരായ കണ്ണൻ മറ്റക്കാട്ട്, അജോയ് തോമസ് എന്നിവരും മോഹിത്, അനൂപ്, സൂരജ് ,അമൽ, വിമൽ, ബെന്നീഷ് ബെന്നി തുടങ്ങിയ   ഒട്ടേറെ യൂത്ത് ഫ്രണ്ട് (എം)  സജീവ പ്രവർത്തകരും ഉൾപ്പെട്ട "ബ്രിഗേഡ്സ് ടീമിലെ" അംഗങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽത്തന്നെ  പ്രവർത്തനം നടത്തി. രാമപുരം പോലീസ്, വില്ലേജ് ഓഫീസർ തുടങ്ങിയവർ സ്ഥലത്തെത്തുകയും വീട്ടുകാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത് സുരക്ഷ ഉറപ്പാക്കി.ഇനിയും സഹായം ആവശ്യമുള്ളവർ മാണിപ്പടയുടെ ഹെൽപ്പ് ഡെസ്ക്കുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.

കനത്തമഴ, പ്രളയ ജാഗ്രത... ഹെൽപ് ഡസ്ക് പ്രവർത്തനമാരംഭിച്ചു...


രാമപുരം : സംസ്ഥാനത്ത് പേമാരി കനത്ത നാശംവിതക്കുമ്പോൾ കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളപൊക്ക ഉരുൾപൊട്ടൽ ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിൽ രാമപുരത്ത് കേരള യൂത്ത് ഫ്രണ്ട് (എം) "കെ. എം. മാണി യൂത്ത് ബ്രിഗേഡ് ടീം സജ്ജം. ഹെൽപ് ഡസ്ക് പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത്‌ തലത്തിലും വാർഡ് തലത്തിലും കോർഡിനേറ്റർമാരുടെ സേവനം രാവും പകലും ലഭ്യമാണ്.


ബന്ധപ്പെടേണ്ട നമ്പർ ☎️


> സുജയിൻ കളപ്പുരക്കൽ : 9495302312

> ജ്യോതിസ് കുഴുമ്പിൽ : 9048483602

> കണ്ണൻ മറ്റക്കാട്ട് : 9400770511

> അജോയ് തോമസ് : +919526723740

> അലക്സാണ്ടർ അലക്സ്‌ : 8547260980


1. വിമൽ (മേതിരി) : 7012400718

2. അനൂപ് (കുറിഞ്ഞി) : 8139880858

3. ജിൻസ് (കിഴതിരി) : 7306490539

4. രാഹുൽ (മുല്ലമറ്റം) : 8111956635

5. മോഹിത് (ടൗൺ) : 9207064624

6. റീബോ (മരങ്ങാട്) : 9496644007

7. റ്റിബിൻ (GV) : 6282153098

8. ജിഷോ (ഏഴാച്ചേരി) : 8075189470

9. ജോബിൻ (ഗാന്ധിപുരം) : 8111868400

10. ആൽബർട്ട് (ചിറകണ്ടം) : 8606400357

11. ടോം (ചക്കാമ്പുഴ) : 9072585038

12. ശരത്ത് (കൊണ്ടാട്) :9048480785

13. അമൽസൺ (വെള്ളിലാപ്പിള്ളി) : 6282829597

14. ഷിന്റോ (പാലവേലി) : 8606150234

15. ശ്രീരാജ് (കൂടപ്പുലം) : 9656571018

16. അലൻ (ചേറ്റുകുളം) : 9539383944

17. ജിസിൽ (പഴമല) : 8590819125

18. ആൽബർട്ട് (അമനകര) : 9645105003


ഒപ്പമുണ്ട് കെ. എം. മാണി യൂത്ത് ബ്രിഗേഡ്, ഒപ്പമുണ്ട് യൂത്ത് ഫ്രണ്ട് (എം) രാമപുരം.....

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only