Monday, October 4, 2021

ഉഴവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്ന് കിണറ്റിൽ ചാടി

 



കോട്ടയം :ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന  ശേഷം ഭർത്താവ് കിണറ്റിൽ ചാടി .ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.ചേറ്റുകുളം സ്വദേശി ഭാരതിയെയാണ്(82) ഭർത്താവ് രാമൻകുട്ടി(85) വാക്കത്തിക്ക് വെട്ടിക്കൊന്നത്.തുടർന്ന് നാട്ടുകാരെത്തി രാമൻ കുട്ടിയെ കിണറ്റിൽ നിന്നും രക്ഷിക്കുകയും  പരിക്കുകളോടെ ആശുപത്രിയിലാക്കുകയും ചെയ്തു.പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.രാമന്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ 85 വയസ്സുള്ള ആള്‍ ആയതിനാല്‍ തന്നെ കൃത്യമായി കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പറയുന്നില്ല എന്നും പോലീസ് പറഞ്ഞു. വീട്ടുകാരില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കൊലപാതകം നടക്കുന്ന കാര്യമായ ശബ്ദങ്ങള്‍ ഒന്നും വീട്ടുകാരും കേട്ടില്ല. സംഭവം നടന്നയുടന്‍ തന്നെ ഭാരതിയമ്മയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം നേരില്‍ കാണാന്‍ കഴിഞ്ഞില്ല എന്നും പോലീസ് വ്യക്തമാക്കി.






Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only