Sunday, October 17, 2021

പൂഞ്ഞാറിൽ വെള്ളക്കെട്ടിലേയ്ക്ക് അപകടകരമായ രീതിയിൽ ബസ് ഓടിച്ചിറക്കിയ ഡ്രൈവറെ കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്തു

 


തിരുവനന്തപുരം: പൂഞ്ഞാറിൽ വെള്ളക്കെട്ടിലേയ്ക്ക് അപകടകരമായ രീതിയിൽ ബസ് ഓടിച്ചിറക്കിയ ഡ്രൈവറെ കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്തു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെയാണ് സസ്‌പെൻഡ് ചെയ്തത്.



ശക്തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്‌പെൻഡ് ചെയ്യാൻ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടി മാനേജിംഗ് ഡയറക്ടർക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി.



ഒരു വാഹനങ്ങളും വെള്ളക്കെട്ടിനെ തുടർന്ന് പോകാതായപ്പോൾ ഈ ഡ്രൈവർ ധിക്കാരം പൂർവം ബസ് എടുക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.ഇതിന്റെ വീഡിയോ നാട്ടിലാകെ പ്രചരിച്ചിരുന്നു.കെ എസ് ആർ ടി സി യിലെ യൂണിയൻ പോരിനിടയിൽ ഈ ദൃശ്യങ്ങൾ ഗതാഗത മന്ത്രിക്കും എത്തിച്ചു കൊടുത്തതിനെ തുടർന്നാണ് നടപടി വേഗത്തിലുണ്ടായത്.നാട്ടുകാരുടെ സമയോചിതമായ പ്രവർത്തനത്തെ തുടർന്ന് ആർക്കും അപകടമുണ്ടാക്കാതെ രക്ഷ പ്രവർത്തനം നടത്തി യാത്രക്കാരുടെ ജീവൻ രക്ഷിച്ചു.


ശമ്പളം വാങ്ങുന്ന സ്ഥാപനത്തോട് കൂറില്ലാത്ത ജീവനക്കാരുടെ ഇത്തരം നടപടിയെ സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ നിശിത വിമർശനമാണ് ഉയർത്തിയത്.കെ എസ് ആർ ടി സി യെ ലാഭത്തിലാക്കാൻ ബസ്സിനെ ബോട്ട് ആക്കി ജനിതകമാറ്റം വരുത്തിയ ഡ്രൈവർക്ക് അഭിവാദ്യം നേർന്നുള്ള ആക്ഷേപഹാസ്യ വിമർശനങ്ങളും സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നുണ്ട്.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only