Monday, October 25, 2021

വീട്ടിലെ തടി കഷണങ്ങൾക്കിടയിൽ കോഴിമുട്ടയെടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ് ഗൃഹനാഥൻ മരിച്ചു



കോട്ടയം: മണ്ണയ്ക്കനാട്: കോഴിമുട്ടയെടുക്കാൻ തടി കഷണങ്ങൾക്കിടെ കൈയ്യിട്ട ഗൃഹനാഥൻ പാമ്പ് കടിയേറ്റ് മരിച്ചു.മണ്ണയ്ക്ക നാട് കുളത്തിനാൽ പീടികയിൽ  സുകുമാരൻ നായർ (ബിജു48) ആണ് മരിച്ചത്.


ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീടിന് സമീപം കൂട്ടിയിട്ടിരുന്ന തടി കഷണങ്ങൾക്കിടയിലാണ് കോഴി സ്ഥിരമായി മുട്ടയിട്ടിരുന്നത് .പതിവ് പോലെ അന്നം മുട്ടയെടുക്കാൻ തടി കഷണങ്ങൾക്കിടയിൽ കൈ ഇട്ടപ്പോൾ മുറിവ് പറ്റി എങ്കിലും പാമ്പിനെ കാണാത്തതിനാൽ കാര്യമാക്കിയിരുന്നില്ല. മണിക്കൂറുകൾക്ക് ശേഷം ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതോടെ വീട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.അധികം താമസിയാതെ മരിക്കുകയും ചെയ്തു. തുടർന്ന് തടി കഷണങ്ങൾക്കിടയിൽ പരിശോധന നടത്തിയപ്പോളാണ് പാമ്പിൻ്റെ മാളം കണ്ടെത്തിയത്.



ഭാര്യ: ബീന മാറപ്പള്ളി കരോട്ട് മീനച്ചിൽ. മക്കൾ: അതുൽ കൃഷ്ണമണ്ണയ്ക്ക നാട് ശ്രീകൃഷ്ണ സ്ക്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയാണ്.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only