Saturday, October 16, 2021

കാഞ്ഞിരപ്പള്ളി ടൗൺ വെള്ളത്തിലായി .,എരുമേലി മുണ്ടക്കയം ഭാഗത്തേക്കുള്ള യാത്ര നിരോധിച്ചു

 


കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഉരുള്‍ പൊട്ടി. ചോലത്തടം ഭാഗത്താണ് ഉരുള്‍ പൊട്ടലുണ്ടായത്.പഞ്ചായത്ത് അംഗം റെജി ഷാജിയുടെ വീട് ഭാഗകമായി തകര്‍ന്നു.




മന്നം ഭാഗത്ത് ആള്‍ത്താമസമില്ലാത്ത വീട് ഒലിച്ചു പോയി. പൂഞ്ഞാര്‍, മുണ്ടക്കയം, ഇളങ്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായി മഴ പെയ്യുന്നത്. കാഞ്ഞിരപ്പള്ളി ടൗണും വെള്ളത്തിനടിയിലായി. ആദ്യമായാണ് കാഞ്ഞിരപ്പള്ളി ടൗണില്‍ വെള്ളം കയറുന്നത്. മേരി ക്യൂന്‍സ് ആശുപത്രിയും പരിസരവും വെള്ളം നിറഞ്ഞു. കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only