Sunday, October 10, 2021

ഏകാധിപത്യ ശൈലിയുള്ള ഭരണാധികാരികൾ നേതൃത്വം നൽകുന്ന തുടർ ഭരണം നാടിന് ശാപമാണെന്ന് അപു ജോൺ ജോസഫ്

 


കടനാട് : ഏകാധിപത്യ ശൈലിയുള്ള ഭരണാധികാരികൾ നേതൃത്വം നൽകുന്ന തുടർ ഭരണം നാടിന് ശാപമാണെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനുദിനം തെളിയിക്കുന്നുവെന്ന് കേരളാ ഇൻഫർമേഷൻ  ടെക് നോളജി ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അപു ജോൺ ജോസഫ്. മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലപ്പള്ളിയിൽ നടന്ന കേരളാ കോൺഗ്രസ് അമ്പത്തെട്ടാം ജന്മദിന ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 




പെട്രോളിയം ഉല്പന്നങ്ങളുടെയും പാചക വാതകത്തിന്റെയും വില ദിവസം തോറും വർദ്ധിപ്പിച്ച് ജനത്തെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്തെ വിൽക്കുകയാണ്. അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും നടത്തി രണ്ടാം പിണറായി സർക്കാർ കേരളത്തെ കടക്കെണിയിൽ മുക്കുകയാണ്. ദേശീയ വീക്ഷണമുള്ള പ്രാദേശിക പാർട്ടിയായ കേരളാ കോൺഗ്രസ് കൂടുതൽ ശക്തി ആർജ്ജിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് അപു ജോസഫ് പറഞ്ഞു.



 മണ്ഡലം പ്രസിഡന്റ് മത്തച്ചൻ അരീപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജോസ് വടക്കേക്കര, രാജൻ കുളങ്ങര, ജോസ് പ്ലാശനാൽ, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ പി.കെ ബിജു, ഷിനു പാലത്തുങ്കൽ, ലിറ്റോ പാറേക്കാട്ടിൽ, ജോയ്സ് പുതിയാമഠം, റീത്താമ്മ ജോർജ് , ചെറിയാൻ മണ്ണാറ കത്ത്, സിബി നെല്ലൻ കുഴി, ജെയ്സൺ പ്ലാക്കണ്ണി ക്കൽ, പി.ടി തോമസ് പൂവത്തുങ്കൽ, ഔസേപ്പച്ചൻ പൂവേലിൽ, മാനുവൽ കോട്ടക്കയം, സിബി വരിക്കമാക്കൽ, ടോമി കരൂർ എന്നിവർ പ്രസംഗിച്ചു.



എന്നിവർ പ്രസംഗിച്ചു. പതാക ഉയർത്തലിനു ശേഷം പാർട്ടി ഓഫീസിൽ ജന്മദിന കേക്ക് മുറിച്ചു. തുടർന്ന് സി.എ പരീക്ഷയിൽ ഉയർന്ന വിജയം നേടിയ അമല ഡൊമിനിക്കിനെ മെമന്റോ നൽകി ആദരിച്ചു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only