Saturday, October 9, 2021

കേരള കോൺഗ്രസ് പാർട്ടിയുടെ 58 മത് ജന്മദിനം ആഘോഷിച്ചു



മുട്ടം:കേരള കോൺഗ്രസ് മുട്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ 58-മത്  ജന്മദിനം ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് കെ.റ്റി. അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടി കേരള കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റും ഹൈപവ്വർ കമ്മിറ്റി അംഗവുമായ പ്രൊ: എം.ജെ.ജേക്കബ് ജന്മദിന കേക്ക് മുറിച്ച് ഉത്ഘാടനം ചെയ്തു. 



കേരള പ്രൊഫഷനൽ മീഡിയാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാനും ഹൈ പവ്വർ കമ്മിറ്റി അംഗവുമായ അപു ജോൺ ജോസഫ് പാർട്ടി പതാക ഉയർത്തി ജന്മദിന സന്ദേശം നൽകി. മുട്ടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പാലം പറമ്പിൽ , ബ്ലോക്ക് പഞ്ചായത്ത് മെബർ ഗ്ലോറി പൗലോസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ഷേർളി ആഗസ്റ്റ്യൻ, മണ്ഡലം സെകട്ടറി റ്റി.എം. ജോസഫ് തൊട്ടിത്താഴം,കെ.എ പരീത് കാനാ പ്പുറം, സി.എച്ച്. ഇബ്രാഹിം കുട്ടി, സണ്ണി തറയിൽ , പൗലോസ് ജോർജ് , ദേവസ്യാച്ചൻ ആരനോലിക്കൽ , സജീവൻ ചെമ്പൻ പുരയിടം, സണ്ണി ആരനോലിക്കൽ , ബേബി കുളത്തിനാൽ, ബേബി കൊച്ചെട്ടൊന്നിൽ ,ജെയ്ൻ മ്ലാക്കുഴി , ബേബി ചൂരാ പൊയ്കയിൽ , ഡേവിഡ് വണ്ടംബ്രായിൽ രഞ്ജിത്ത് മനപ്പുറത്ത്, ജോബി തീക്കുഴിവേലിയിൽ സന്തു കാടൻ കാവിൽ , ബിൻസ് വട്ടപ്പലം ,വിഷ്ണു സജി, ബിബിൻ പാമ്പയ്ക്കൽ, ഷൈൻ പുറവക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.







Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only