Saturday, October 9, 2021

കേരളാ കോൺഗ്രസ് ജന്മദിന ആഘോഷം ഇന്ന്


കോട്ടയം: കേരളാ കോൺഗ്രസിന്റെ 58-ാം ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ഇന്ന് (ഒക്ടോബർ 9) കോട്ടയം ജില്ലയിലെ ഒൻപത് നിയോജക മണ്ഡലം കേന്ദ്രങ്ങളിലും കേരളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ജന്മദിന റാലിയും, പുതിയ കൊടിമരങ്ങൾ സ്ഥാപിച്ച് പാർട്ടി പതാകയും ഉയർത്തുമെന്നും കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അറിയിച്ചു.



സംസ്ഥാനതല ജന്മദിന ആഘോഷം രാവിലെ 10 AM ന് പാർട്ടി ചെയർമാൻ PJ ജോസഫ് കോട്ടയത്ത് പാർട്ടി സംസ്ഥാന കമ്മറ്റി ഓഫീസിൽ പതാക ഉയർത്തിയ ശേഷം ജന്മദിന കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യും.







Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only