Saturday, October 16, 2021

രണ്ടില തണലിലേക്ക് ഇനിയും.,രാമപുരത്തിന് പിന്നാലെ തലനാട്ടിൽ നിന്നും ജനപക്ഷം നേതാക്കൾ ജോസ് കെ മാണിയോടൊപ്പം ചേരുന്നു

 



തലനാട് :പാലാ നിയോജക മണ്ഡലത്തിലെ രാമപുരത്ത് നിന്നും കഴിഞ്ഞ ദിവസം ഡി സി സി മെമ്പർമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ജോസ് കെ മാണി നയിക്കുന്ന കേരളാ കോൺഗ്രസ് എം ൽ ചേർന്നപ്പോൾ പാലായിലെ തന്നെ കിഴക്കൻ മേഖലയായ തലനാട്ടിൽ നിന്നും അറുപതോളം പെർ ജോസ് കെ മാണിയുടെപാർട്ടിയിൽ ചേർന്നു.ജനപക്ഷം പ്രാദേശിക നേതാക്കളാണ് കേരളാ കോൺഗ്രസ് എമ്മിലേക്ക് കടന്നു വന്നിട്ടുള്ളത്.ഏതാനും ആഴ്ചകൾക്കു മുൻപ് എലിക്കുളത്തു നിന്നും മറ്റ് പാർട്ടികളിലെ  പ്രാദേശിക നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിൽ ചേർന്നിരുന്നു.



  ജനപക്ഷം തലനാട് മണ്ഡലം പ്രസിഡന്റ്‌ ആർ മോഹനകുമാർ, യുവജന പക്ഷം മണ്ഡലം പ്രസിഡന്റ്‌ ഷാഹുൽ, മുൻ പഞ്ചായത്തു മെമ്പർ തങ്കമ്മ സെബാസ്റ്റ്യൻ ഉൾപ്പടെ അറുപതോളം പ്രവർത്തകർ കേരള കോൺഗ്രസ്സ് എം ൽ ചേർന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണി മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.



 കേരള കോൺഗ്രസ്സ് എം പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി മാരായ സ്റ്റീഫൻ ജോർജ്, പ്രൊഫ. ലോപ്പസ് മാത്യു, പാലാ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഫിലിപ്പ് കുഴികുളം, ജില്ലാ സെക്രട്ടറി കുഞ്ഞുമോൻ മാടപ്പാട്ട്,പാർട്ടി തലനാട് മണ്ഡലം പ്രസിഡന്റ്‌ സലിം യാക്കിരിയിൽ,ജോണി ആലാനി, മെമ്പർ വത്സമ്മ ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.


കേരള കോൺഗ്രസ്സ് എം നെ പൂർവാധികം ശക്തിപ്പെടുത്താൻ മണ്ഡലത്തിൽ ഉടനീളം പരിശ്രെമിക്കുമെന്ന് ആർ മോഹനകുമാർ ഉൾപ്പടെ യുള്ള നേതാക്കൾ പറഞ്ഞു.


യൂത്ത് ഫ്രണ്ട് എം തലനാട് മണ്ഡലം കമ്മിറ്റി,ദളിത് ഫ്രണ്ട് എം തലനാട് കമ്മിറ്റി,വനിത കോൺഗ്രസ്സ് എം തലനാട് മണ്ഡലം കമ്മിറ്റി, കെ റ്റി യു സി എം തലനാട് മണ്ഡലം കമ്മിറ്റി തുടങ്ങിയ പാർട്ടിയുടെ പോഷക സംഘടനകൾ പാർട്ടിലേക്ക് കടന്നുവന്നവരെ സ്വാഗതം ചെയ്തു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only