Thursday, October 14, 2021

രാമപുരത്ത് കോൺഗ്രസ് നെടുകെ പിളർന്നു:ജോസ് കെ മാണി വിഭാഗത്തിൽ ചേർന്നു




പാലാ:പാലാ നിയോജക മണ്ഡലത്തിലെ രണ്ടാം പട്ടണമായ രാമപുരത്ത് കോൺഗ്രസ് നെടുകെ പിളർന്നു.ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും ജോസ് കെ മാണി ചെയർമാനായ കേരളാ കോൺഗ്രസ് (എം)ൽ ചേർന്നു.രണ്ടാഴ്ച മുൻപ് കോട്ടയം മീഡിയാ ഇത് സംബന്ധിച്ച് വാർത്ത ചെയ്തിരുന്നു.



ഡി പ്രസാദ് ഭക്തി വിലാസ്(കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട്),മുൻ പഞ്ചായത്ത് മെമ്പർ ജാൻസി ഫിലിഫ്.,കോൺഗ്രസ് വൈസ് പ്രസിഡണ്ട് ജേക്കബ്ബ് തോമസ് കണിയാരകം.,യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രെട്ടറി സെബാസ്ററ്യൻ ജോസ്,ബിജു മാമ്പള്ളിക്കുന്നേല്‍,ജോണി കല്ലടയില്‍ എം.എം ബേബി മുളയാങ്കല്‍ എന്നിവരാണ് കോൺഗ്രസ് വിട്ട്  കേരളാ കോൺഗ്രസ് എം ലേക്ക് ചേർന്നത്.


കഴിഞ്ഞ വര്ഷം മുതൽ കോൺഗ്രസിൽ ഉടലെടുത്ത ആഭ്യന്തര പ്രശ്നങ്ങളാണ് ഇപ്പോൾ ഒരു പൊട്ടിത്തെറിയിലേക്ക് എത്തിച്ചേർന്നത്.കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഫീസിൽ ചേർന്ന യോഗത്തിൽ വച്ച് ജോസ് കെ മാണിയിൽ നിന്നും ഇവർ മെമ്പർഷിപ്പ് ഏറ്റുവാങ്ങി.മന്ത്രി റോഷി അഗസ്റ്റിനും സന്നിഹിതനായിരുന്നു.ഉഴവൂർ ബ്ലോക്ക് പ്രസിഡണ്ട് ബൈജു ജോൺ  പുതിയിടത്തുചാലിൽ ആണ് ഇത്രയും നേതാക്കളെ കേരളാ കോൺഗ്രസ് എം ലേക്ക് കൊണ്ട് വരാൻ നിർണ്ണായക നീക്കങ്ങൾ നടത്തിയത്.മുൻ വാർത്തയിലും കോട്ടയം മീഡിയാ ഇത് സൂചിപ്പിച്ചിരുന്നു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only