Saturday, October 9, 2021

പാലായിൽ 250 ഓളം കേന്ദ്രങ്ങളിൽ കൊടികൾ ഉയർത്തി കേരള കോൺഗ്രസ് (എം) ജന്മദിനാഘോഷം നടത്തി




പാലാ: കേരള കോൺഗ്രസ്  (എം) 58-)o ജന്മദിനത്തോട് അനുബന്ധിച്ച് പാലാ നിയോജക മണ്ഡലത്തിലുടനീളം പതാകദിനാചരണവും ജന്മദിന സമ്മേളനവും നടത്തി. നിയോജക മണ്ഡലത്തിലെ 250-ൽ പരം കേന്ദ്രങ്ങളിൽ പാർട്ടി പതാകകൾ ഉയർത്തിയും മധുരം വിളമ്പിയുമാണ് പതാകദിനാചരണം നടത്തിയത് യൂത്ത് ഫ്രണ്ട്, വനിതാ കോൺഗ്രസ്, ട്രേഡ് യൂണിയനുകൾ എന്നിവയുടെ നേതൃത്വത്തിലും ജന്മദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.50 00 -ൽ പരം പ്രവർത്തകർ പരിപാടികളിൽ പങ്കാളികളായി.



പാലാ കൊട്ടാരമറ്റത്ത് ചുവപ്പും വെള്ളയും കലർന്ന ദ്വിവർണ്ണ പതാക പ്രസിഡണ്ട് ഫിലിപ്പ് കുഴികുളം ഉയർത്തി പാലാ നിയോജക മണ്ഡലം തല പതാകദിനം ഉദ്ഘാടനം ചെയ്തു. ആൻ്റോപടിഞ്ഞാറേക്കര ,തോമസ് ആൻ്റണി, ബൈജു കൊല്ലം പമ്പിൽ, ജയ്സൺമാന്തോട്ടം, ജോസ് കുട്ടി പൂവേലി,ബിജു പാലുപടവിൽ, , സുനിൽ പയ്യപ്പിള്ളി എന്നിവർ നേതൃത്വം നൽകി.



പാലാ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ വാർഡുകളിൽ നടത്തിയ ജന്മദിന സമ്മേളനം നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് ഉദ്ഘാടനം ചെയ്തു. ബിജു പാലൂപടവൻ, തോമസ് പീറ്റർ, സാവിയോ കാവുകാട്ട്, ഷാജു തുരുത്തൻ, ജോസ് ചീരാംകുഴി ,ലീനാ സണ്ണി, ബിജി ജോ ജോ ,നീനാ ചെറുവള്ളി, മായാപ്രദീപ്, ജോ ജോ കുടക്കച്ചിറ ,ജോസുകുട്ടി പൂവേലി, ലാൽപുളിക്ക കണ്ടം, സണ്ണി പുരയിടം, സുനിൽ പയ്യപള്ളി, ദേവൻ കളത്തിപറമ്പിൽ, ജിബിൻ മൂഴിപ്ലാക്കൽ, ജിൻ്റോ വാകാനിപറമ്പിൽ, സി.ആർ.സനിൽകുമാർ എന്നിവർ നേതൃത്വം നൽകി.


കരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പതാകദിനാചരണം പഞ്ചായത്ത് പ്രസിഡണ്ട് മഞ്ചു ബിജു വലവൂരിൽ ഉദ്ഘാടനം ചെയ്തു. കുഞ്ഞു മോൻമാടപ്പാട്ട്, സുനിൽ സിറിയക്, രാമചന്ദ്രൻ അള്ളുംപുറം, ജോർജ് വേര നാൽകുന്നേൽ, ജയിംസ് വെള്ളാമ്പയിൽ, റാണി ജോസ്, മാത്യു വേരനാൽ, വൽസമ്മ തങ്കച്ചൻ, ആനിയമ്മ ജോസ്  ലിൻഡൻ സിബി   കട്ടയ്ക്കകം , ലാലിച്ചൻ ജേക്കബ് ,സിജോ പ്ലത്തോട്ടം , ബിനോയി മാത്യു ,ലിസമ്മ ബോസ്, ബേബി മുണ്ടന്താനത്ത്, ബിനു പുലിയുറുമ്പിൽ എന്നിവർ നേത്രത്വം നൽകി.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only