Friday, October 1, 2021

കടനാട്ടിലും മൂന്നിലവിലും പഞ്ചായത്ത് അംഗങ്ങളും നേതാക്കളും കേരള കോൺ.( എം)-ൽ



കൊല്ലപ്പിള്ളി:- കട നാട് പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസ് (എം) - ൽ ചേർന്നു.ഗ്രാമ പഞ്ചായത്ത് അംഗവും മുൻ പഞ്ചായത്ത് പ്രസി ഡണ്ടുമായ ജയ്സൺ പുത്തൻകണ്ടം, ജനപക്ഷം നേതാവ് ബെന്നി ഈരൂരിക്കൽ, മുൻ കടനാട് സഹകരണ ബാങ്ക് പ്രസിഡണ്ട് ബേബി പുത്തൻപുര, ബി.ജെ.പി മുൻ ജില്ലാ സെക്രട്ടറി കെ.എം.സന്തോഷ് കുമാർ, ജോണി അഴകൻ പറമ്പിൽ, ജോർജ് അഗസ്ത്യൻ, ഗോഡ് ഫ്രേ ജോസ്, ബാബു മണക്കാട്ട്, രാജു കിഴക്കേൽ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ പാർട്ടി നേതാക്കളും പ്രവർത്തകരും കേരള കോൺ (എം) - ൽ ചേർന്നത്. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.





മൂന്നിലവിലും പഞ്ചായത്ത് അംഗവും കൂട്ടരും കേരള കോൺ (എം) - ൽ ചേർന്നു.


മൂന്നിലവ്: -  മൂന്നിലവ് പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലും പ്രവർത്തിച്ചിരുന്ന നൂറുകണക്കിന് പേർ കേരള കോൺ.(എം-)ൽ അംഗത്വമെടുത്തു. പഞ്ചായത്ത് അംഗo ജോളി ടോമി കുളത്തിനാൽ പാർട്ടി അംഗത്വം സ്വീകരിച്ചു. തഴക്കവയൽ വാർഡിൽ  നിന്നുമാണ് ജോളി വിജയിച്ചത്.ഇതോടൊപ്പം പഞ്ചായത്തിലെ ജനകീയ കൂട്ടായ്മ നേതാക്കളായ രാജീവ് ചന്ദ്രൻ ,മെൽബിൻ വയംമ്പിളളി, എ ബി താളനാനി എന്നിവരും നിരവധി സംഘടനാ പ്രവർത്തകരും കേരള കോൺഗ്രസ് (എം-ൽ അംഗത്വം സ്വീകരിച്ചു.




കേരള കോൺ. (എം) ചെയർമാൻ ജോസ്.കെ.മാണി ഇവർക്ക് അംഗത്വം നൽകി സ്വീകരിച്ചു. സമ്മേളനത്തിൽ പ്രൊഫ. ലോപ്പസ് മാത്യൂ അദ്ധ്യക്ഷത വഹിച്ചു. ടൈറ്റസ് പുന്നപ്ലാക്കൽ, അജിത് ജോർജ്, ജോയി അമ്മിയാനി ജോതിഷ് എബ്രാഹം, അഭിലാഷ് കൈപ്പള്ളി, എ ബിൻ കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only