Monday, October 18, 2021

ഡയാലിസിസ് മെഷീനുകൾ തിരികെ എത്തിക്കും : ജോസ്.കെ.മാണി



പാലാ: പാലാ ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുന്നതിനായി എത്തിക്കുകയും പിന്നീട് തിരികെ കൊണ്ടുപോവുകയും ചെയ്ത ഡയാലിസിസ് ഉപകരണങ്ങൾ തിരികെ എത്തിച്ച് സ്ഥാപിക്കുമെന്ന് ജോസ്.കെ.മാണി അറിയിച്ചു.




ജനറൽ ആശുപത്രിയിൽ നെഫ്രോളജി വിഭാഗത്തിനായി  നിർമ്മിച്ച ബഹുനില മന്ദിരത്തിലാണ് ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കുന്നത്.പതിനൊന്നോളം മെഷീനുകളാണ് ആദ്യഘട്ടത്തിൽ ഇവിടെ എത്തിക്കുന്നത്.കെ.എം.മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോൾ നൽകിയ ഭരണാനുമതി പ്രകാരം 880 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇതിനായി ബഹുനില മന്ദിരം നിർമ്മിച്ചത്. വൃക്കരോഗികളുടെ നിരന്തരമായ ആവശ്യo പരിഗണിച്ചാണ് ആരോഗ്യ വകുപ്പുമായി നടത്തിയ ചർച്ചകളെ തുടർന്ന് മെഷീനുകൾ വീണ്ടും എത്തിക്കുവാൻ നടപടിയായതെന്ന് ജോസ് കെ.മാണി പറഞ്ഞു .സ്വകാര്യ ഡയാലിസിസ് കേന്ദ്രങ്ങളിലെ ചികിത്സാ ചെലവ് താങ്ങുവാനാവാത്ത നിരവധി രോഗികൾക്ക് ഇതോടെ വളരെ ചുരുങ്ങിയ ചിലവിൽ ഡയാലിസ് സൗകര്യം ലഭ്യമാകുമെന്ന് അദ്ദേഹം അറിയിച്ചു.



കിഫ്ബി ഫണ്ട് വിനിയോഗിച്ച് കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ വഴിയാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ രണ്ട് ഷിഫ്ടായി 22 പേർക്കും പിന്നീട് 44 പേർക്കും ഡയാലിസിസ് സൗകര്യം ലഭ്യമാകും.ഇതിന് ആവശ്യമായ ജീവനക്കാർക്കാരെ ലഭ്യമാക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട് ഇതോടൊപ്പം രാജീവ് ഗാന്ധി സെൻ്റെർ ഫോർ ബയോടെക്നോളജി സ്ഥാപിക്കുന്ന ഹൈടെക് ലാബിനായുള്ള എല്ലാ അനുമതികളും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.



ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾക്ക് നഗരസഭാ പദ്ധതി വിഹിതത്തിൽ നിന്നും 9.50 ലക്ഷം രൂപ ചിലവഴിക്കുമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും പറഞ്ഞു.ഈ സാമ്പത്തിക വർഷം തന്നെ പദ്ധതി നടപ്പാക്കുവാനാ നുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നതെന്ന് അവർ അറിയിച്ചു.ഹൈടെക് ലാബിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അധികൃതരുമായി അവലോകനം ചെയ്തു. വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, കൗൺസിലർ ബിജി ജോജോ, ജയ്സൺമാന്തോട്ടം, ഡോ.പി.എസ്.ശബരീനാഥ്, ഡോ.ടി.എസ് . വിഷ്ണു ., മേഴ്സി ജോയി എന്നിവരും പങ്കെടുത്തു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only