Monday, October 4, 2021

പീഡിപ്പിച്ചതായി പെൺകുട്ടിയുടെ പരാതിയെ തുടർന്ന് രണ്ടു യുവാക്കൾ ആത്മഹത്യ ചെയ്തു

 



പീഡിപ്പിച്ചതായി പെൺകുട്ടിയുടെ പരാതിയെ തുടർന്ന് രണ്ടു യുവാക്കൾ ആത്മഹത്യ ചെയ്തു ഹരിയാനയിലെ കര്‍നാല്‍ ജില്ലയിലാണ് സംഭവം.വിഷം കഴിച്ചാണ് രണ്ടുപേരും ആത്മഹത്യചെയ്തതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി പരാതി നല്‍കി മണിക്കൂറുകള്‍ക്കകമാണ് രണ്ടുപേരെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.



വിശാല്‍, സഹീല്‍ എന്നിവരാണ് മരിച്ചത്. രണ്ട് മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചതായും റിപ്പോര്‍ട്ട് കിട്ടിയ ശേഷമെ എന്ത് വിഷം കഴിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരികരിക്കാനാവുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.




തഖാന ഗ്രാമത്തിലുള്ള പെണ്‍കുട്ടി പൊലിസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 112-ല്‍ വിളിച്ച്‌ പീഡനത്തിനിരയായ കാര്യം അറിയിക്കുകയായിരുന്നു. സുഹൃത്തക്കളായ വിശാലും സഹിലും നിരന്തരം പീഡിപ്പിച്ചതായി പെണ്‍കുട്ടിയില്‍ പരാതിയില്‍ പറയുന്നതായും പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചുരുന്നു. ഇതിന് പിന്നാലെ യുവാക്കള്‍ മാനസികമായി പ്രയാസത്തിലായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only