Sunday, October 3, 2021

അച്ചന്മാരുടെ പ്രിയപ്പെട്ട വെണ്ണായി വിണ്ണിൽ നിന്ന് ദൈവം പ്രത്യേകം കൈയ്യൊപ്പേകിയ ഒരു മഹാ പുണ്യമായിരുന്നു അങ്ങ്
വെണ്ണായി എന്ന വെളിച്ചം

കാവൽമാലാഖയുടെ തിരുനാൾ കഴിഞ്ഞു പാതിരാവായി , അച്ഛന് വേണ്ടി പ്രാത്ഥിക്കുന്ന ആയിരങ്ങളിലേക്ക്‌ പ്രാർത്ഥന സന്ദേശം അയക്കുമ്പോഴാണ് ജെയിംസ് അച്ഛന്റെ വിയോഗ സന്ദേശം വലിയൊരു സങ്കടത്തിരമാലയായ് എത്തിയത്. ഞായറാഴ്ചക്കുള്ള വചന ചിന്തയും മനസിലുണ്ട് .കാനാൻകാരി സ്ത്രീയുടെ വലിയ വിശ്വാസം .പ്രതിസന്ധിയിലും തളർന്നു പോകാതെ ക്രിസ്തുവിനെ ഇറുക്കിപ്പിടിച്ചവിശ്വാസം . സത്യത്തിൽ ദൈവത്തോട് അല്പം പരിഭവത്തോടെയാണ് ഈ കുറിപ്പെഴുടാൻ ഇരിക്കുന്നത്...എന്ന്നാലും ഞങ്ങൾക്ക് അച്ഛനെ കുറച്ചു നാൾ കൂടി തന്നില്ലല്ല്ലോ എന്ന സങ്കടം ഉണ്ട് കെട്ടോ.....നീ ആഗ്രഹിക്കുന്ന പോലെ നിനക്ക് സംഭവിക്കട്ടെ എന്ന് കാനാൻ കാരിയോട് പറഞ്ഞ പോലെ നീ ആഗ്രഹിക്കുന്നപോലെ ജെയിംസ് അച്ഛനെ നീ കൊണ്ടുപോവുകയാണെന്ന് വിശ്വസിക്കുവാ........ സ്വർഗത്തിൻ്റെ ക്വയർ മാസ്റ്റർ ആക്കിക്കോ...... ഇഷ്ടം പോലെ പാട്ടുകേൾക്കാം...... അല്ലെങ്കിൽ സ്വർഗ് കമ്യൂണിക്കേഷൻ്റെ ഡയറക്ടർ ആയി ചുമതലയേൽപിച്ചോ..... പിന്നെ എല്ലാം വെണ്മയായി ചെയ്തോളും..... അല്ലെങ്കിൽ ആ സുവിശേഷകൻമാരുടെയടുത്തിരിത്തിക്കുന്നോ....... കുത്തിയിരുന്ന് നിനക്ക് വേണ്ടി എഴുതിക്കോളും... അല്ലെങ്കിൽ ഉന്നത പഠനത്തിനയച്ചോ... റാങ്ക് ഉറപ്പാ.... എന്നാ വേണ്ടേ.... പറഞ്ഞാൽ മതി...... വിവേകത്തോടെ... വിശ്വസ്തതയോടെ.... നിലവാരത്തോടെ കാര്യങ്ങൾ ചെയ്തിരിക്കും............


പ്രാർത്ഥനയിൽ ചേർത്ത് പിടിച്ചവരോട്

ഒരു സുഹൃത്ത് വൈദികൻ ഇങ്ങനെ പറഞ്ഞു ....ഇത്രയും പ്രാർത്ഥന കിട്ടി സ്വർഗത്തിലേക്ക്‌ പോയ മറ്റൊരു വൈദികനും ഉണ്ടാവില്ല. അച്ഛന് വേണ്ടി പ്രാർത്ഥിച്ച ആയിരകണക്കിന് പ്രിയപെട്ടവർക്ക്‌ നന്ദി . അച്ഛന് വേണ്ടി പ്രാർത്ഥിച്ചവരിൽ അച്ഛനെ നേരിൽ കണ്ടിട്ടില്ലാത്തവർ പോലുമുണ്ടായിരുന്നു . പൗരോഹിത്യത്തെ സ്നേഹിച്ച തിരുസഭയെ സ്നേഹിച്ച , ജെയിംസ് അച്ഛന്റെ ആത്മാവിനു കൃപയുടെ മഹാസമ്പത്തേകിയ നിങ്ങളോടു നന്ദി പറഞ്ഞാൽ തീരില്ല . കൂടെ നിന്നതിന്....നെഞ്ചിൽ കൊണ്ടുനടന്നതിന് .....ഒക്കെ ഒത്തിരി നന്ദിയും തീരാത്തസ്നേഹവും ........

വെണ്ണായി എന്ന പുണ്യം

അച്ചന്മാരുടെ പ്രിയപ്പെട്ട വെണ്ണായി വിണ്ണിൽ നിന്ന് ദൈവം പ്രത്യേകം കൈയ്യൊപ്പേകിയ ഒരു മഹാ പുണ്യമായിരുന്നു .എന്ത് മാത്രം വല്യ മനുഷ്യനായിരുന്നെന്നനോ അദ്ദേഹം .അക്കാദമിക രംഗത്തെ ജീനിയസ് ,സംഗീതലോകത്തെ പ്രതിഭാസമ്പന്നൻ .മികവുറ്റ സംഘാടകൻ ,കാലികപ്രശ്നങ്ങളെ കുറിച്ച് അവഗാഹവും അറിവും അഭിപ്രായവും ഉള്ളവൻ ,സംഗീത സംവിധായകൻ , ഭക്തിഗാന രചയിതാവ് ,പിയാനോയിൽ വിസ്മയം തീർത്തിരുന്നവൻ ,നാടകഗാന രചന സംഗീത അവാർഡ് ജേതാവ്.സാഹിത്യകാരൻ, ഭാഷാശുദ്ധിയിൽ ശ്രേഷ്ടൻ ,ലളിത ജീവിതം .സൗഹൃദ സമ്പന്നൻ , സുവിശേഷംപോലൊരു ഇടവക വികാരി, മലയാളത്തിലെ പ്രഗല്ഭരായ സാഹിത്യകാരന്മാർ , സംഗീതജ്ഞർ , ഗായകർ , കലാകാരന്മാർ  തുടങ്ങി എണ്ണിയാൽ തീരാത്ത സുഹൃത്തുക്കൾ മൂലധനായി സൂക്ഷിച്ചയാൾ ……ഇപ്പറഞ്ഞതെല്ല്ലാം ഒരു മനുഷ്യനിൽ നിക്ഷേപിച്ചു ദൈവം പറഞ്ഞു ...ഇവനാണ് ജെയിംസ് വെണ്ണ)യിപ്പള്ളിൽ,,,ഇത്രയും കൃപ അച്ഛന് നൽകിയ  ദൈവം അച്ഛനെ സ്വർഗ്ഗത്തിന്റെ പാട്ടുകാരനായി കൊണ്ടുപോയി........ഇനിയും പാടാത്ത പാട്ടുകളും.... ഇനിയും വിരിയാത്ത ഈണങ്ങളും ......ഇനിയും രചിക്കാത്ത രചനകളും ബാക്കിയാക്കി......... 

വെണ്ണായി എന്ന വെളിച്ചം

വെണ്ണായി  എന്നതു വെളിച്ചം ആയിരുന്നു ,,,,ദൈവത്തിന്റെ വെളിച്ചം ....വെണ്ണായി എന്ന തിളക്കം .....ഒത്തിരി ജനങ്ങൾക്ക്‌ തിളക്കമേകി ....HIS PRESENCE MADE THE DIFFERENCE IN AMBIENCE AND THEN THE HEARTS . സംഗീതത്തിലും ...പ്രാത്ഥനയിലും..സ്നേഹത്തിലും ...ശാന്തതയിലും... ...പരിശീലനത്തിലും...പ്രതിഭകളെ വളർത്തിയതിലും...ദൈവ വചനത്തെ പണ്ഡിതോചിതമായി സാധനക്കാരിലേക്കു എത്തിചതിലും  ....   പാവപെട്ടവനോട്ചേർന്ന് നിന്നതിലും  ......ഈ മനുഷ്യൻ  അസാധാരണ പ്രതിഭയായിരുന്ന്നു.... നമ്മുക്ക് വലിയ നഷ്ടം സംഭവിച്ചിരിക്കുന്നു....റെയർ ജന്മങ്ങളില്ല്ലേ……. അതുപോലൊരരാൾ ഇതാ വിട പറയുന്നു ……പ്രാർത്ഥന ഗ്രൂപ്പിൽഒരു* ഹൈന്ദവ സഹോദരി നൽകിയ കുറിപ്പ് കൂട്ടി ചേർക്കാൻ തോന്നി .... അതിങ്ങനെയാണ് പാട്ടുകാരനായ ജെയിംസ് അച്ഛന്റെ വിയോഗം സങ്കടം തന്നെ. എന്നാൽ എത്രയോ ഇടവക ക്കാരുടെ പ്രാർത്ഥനകളും, ഞങ്ങളെ പോലെ ഒരിക്കൽ പോലും അച്ഛനെ കണ്ടിട്ടില്ലാത്തവരുടെ പ്രാർത്ഥനകളും ആവോളം ഏറ്റു വാങ്ങി സുഖകരമായ ഒരു വിടവാങ്ങൽ. അച്ഛനെ ഓർത്ത് ഒരു നിമിഷം എങ്കിലും എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരിക്കാം. പുണ്യം ചെയ്ത അച്ഛൻ. പ്രീസ്റ്റ് ഹോം ന്റെ ഏകാന്ത തയിൽ മരണ ത്തെ കാത്തിരിക്കേണ്ടിയും വന്നില്ല. ഭൂമിയിലെ കർമ്മങ്ങൾ പൂർത്തി ആയി മോക്ഷം കി ട്ടുമ്പോൾ എവിടേലും നാട്ടിൽ ആരുടെ എങ്കിലും മകനോ മകളോ ആയി വിടർന്ന കണ്ണുകൾ ഉള്ള കുഞ്ഞുവാവ ആയി അച്ഛൻ പുനർ ജനിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. വീണ്ടും ഒരു പാട്ടുകാരനായി 🙏🙏 സുവിശേഷം പോലൊരു വികാരി

എല്ലാത്തിനും ക്രിസ്തു എന്ന ഉത്തരം നൽകുന്ന പുസ്തകമാണ് സുവിശേഷം. ദൈവത്തിനൊന്നും അസാധ്യമല്ല............. ജെയിംസ് അച്ചൻ സാധ്യതകളുടെ, സ്വപ്നങ്ങളുടെ മഹാസാഗരമായിരുന്നു

സേവന മേഖലകളെ നെഞ്ചോട് ചേർത്ത നല്ല മനുഷ്യൻ ......

മാൻവെട്ടം. കുറവിലങ്ങാട്,തീക്കോയി ,ഏന്തയാർ, തകടി.പയ്യനിത്തോട്ടം , പാല കമ്മ്യൂണിക്കേഷൻസ് . കൂത്താട്ടുകുളം , അന്ത്യാളം……… (ഏതെങ്കിലും വിട്ടു പോയെങ്കിൽ ക്ഷമിക്കണം )ഇതെല്ലാം അച്ഛന്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ഇടവകകൾ ...അച്ഛൻ വെളിച്ചമേകിയ ഇടങ്ങൾ………..

അച്ചനിലൂടെ ഇടവകകളിൽ അസാധരണമായ ചൈതന്യം ലഭിച്ചിട്ടുണ്ട്, ഉറപ്പാ... ഇന്നും ആ ദേവാലയങ്ങളിലും കുടുംബങ്ങളിലും ആ വെളിച്ചം ഉണ്ട്.

അന്ത്യാളം കണ്ടറിഞ്ഞ വെണ്ണായിപ്പള്ളിയച്ചൻ

1. കൊറോണാ കാലത്ത് ഇത്രയധികം സുവിശേഷവുമായി ചേർന്ന് നിന്ന ഒരു വൈദികൻ ഉണ്ടാവില്ല എന്ന് തോന്നുന്നു.


2. കൊറോണ കാലത്ത് ഉല്പത്തി മുതൽ നല്ലതുപോലെ വായിച്ച് 62000 ചോദ്യങ്ങളും ഉത്തരങ്ങളും ഈ മനുഷ്യൻ സ്വന്തം കൈപ്പടയിലെഴുതി വച്ചിട്ടുണ്ട്.


3. ഇടവകയിലെ എല്ലാവരെയും ചേർത്ത് ബൈബിൾ മുഴുവൻ പകർത്തിയെഴുതിച്ചത് എത്രമാത്രം ശാസത്രീയമായിട്ടായിരുന്നു.


4. വാട്ട്സ് ആപ് ഗ്രൂപ്പിലൂടെ പതിവായി നൽകിവന്നിരുന്ന, സ്വന്തമായി എഴുതിയിരുന്ന ബൈബിൾ പദപ്രശ്നങ്ങൾക്ക് പിന്നിൽ എത്രയോ വലിയ പരിശ്രമം ആയിരുന്നു അദ്ദേഹം നടത്തിയിരുന്നത്.


5. ഇടവകയിൽ എല്ലാവർക്കും ഒരു വൈദികൻ എന്ന നിലയിൽ നൽകാവുന്ന ഏറ്റം വലിയ സമ്മാനമായ പരി.കുർബാന അർപ്പണത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന തീഷ്ണത, ഇടവക ദേവാലയത്തിൽ നിന്ന്ഓൺലൈൻ പരി. കുർബാന, ഞായറാഴ്ചകളിൽ പരി. കുർബാനയുടെ എണ്ണം കൂട്ടിയത് എന്നിവയിൽ നിന്നെല്ലാം വ്യക്തമാണ്.


6. ദേവാലയ നിർമാണത്തിൻ്റെ കടബാധ്യതകൾ നിലനിൽക്കെ വളരെ വ്യത്യസ്തമായ രീതിയിൽ പല തവണ അദ്ദേഹം നടത്തിയ കിറ്റ് വിതരണം അഞ്ചപ്പം വർധിപ്പിച്ച ഈശോയുടെ സാന്നിധ്യം പോലെയായിരുന്നു.


7. കൊറോണ കാലത്ത് ഏറ്റവും കുറവ് യാത്രകൾ ചെയ്ത വൈദികൻ ആണ് അദ്ദേഹം.


8. പുലർച്ചെ 4.30 ന് വേദപുസ്തകത്തിലേക്ക് കണ്ണും നട്ട് പേനയും കൈയ്യിലേന്തി ഇരിക്കുന്ന സുവിശേഷ ദൂതനാണ് അച്ചൻ.


9. ദേവാലയത്തിലെ ബഞ്ചുകളിൽ ഇടവകാംഗങ്ങളുടെ പേരെഴുതി വച്ച് നല്ല ഇടയൻ്റെ സ്നേഹവാത്സല്യമായി പ്രാർത്ഥിച്ച് ബലിയർപ്പിച്ചവൻ.


10. പരി. കുർബാനയുടെ ഓരോ ഭാഗങ്ങളും ഇടവക മക്കളെ പഠിപ്പിക്കുന്ന ക്വിസ് മത്സരം


11. മെഗാ - ഇടവക ജപമാല വീഡിയോ


12. കുട്ടികൾക്കുള്ള നാമ ഹേതുക മധ്യസ്ഥൻ്റെ വേഷപകർച്ച മത്സരം.


13. ഓണലൈൻ കുടുംബ കൂട്ടായ്മ.


15. നോമ്പ്കാല കുരിശിൻ്റെ വഴി, കുര്യത്ത് മലയിലെ മാർതോമാ ഗിരി തിരുക്കർമ്മങ്ങൾ


16. വി.മത്തായി ശ്ലീഹയുടെ പുതിയ നൊവേനയും ഇമ്പമാർന്ന ഗീതങ്ങളും.


17. വി. മദ്ബഹയിലെ സ്വർഗീയാനന്ദം പകരുന്ന ദീപസംവിധാനങ്ങൾ.


18. ഇടവക ഡയറക്ടറിക്ക് വേണ്ടിയുളള ഡേറ്റാ ശേഖരണം


19. ഇടവക കൂട്ടായ്മ അടിസ്ഥാനത്തിലുള്ള അൾത്താര അലങ്കാരം.


20. പള്ളിമുറ്റത്ത് 2 നായ് കുട്ടികളുണ്ട്.... എവിടുന്നോ കയറി വന്നതാ....... കുറെ അസൗകര്യങ്ങൾ ഉണ്ടായിട്ടും,സ്വന്തമായി ഭക്ഷണം പാകം ചെയ്തിരിന്നിട്ടും, ആ മിണ്ടാപ്രാണികൾക്ക് പോലും അദ്ദേഹം നല്ല സമറായനായി.


21. എല്ലാ കാലത്തെയും പോലെ ഫരിസേയരും, ജനപ്രമാണികളും, നിയമജ്ഞരും കുറ്റം വിധിച്ച് കൊണ്ടേയിരുന്നു..... ഉച്ചഭാഷിണിയിലൂടെ വരെ...... ആ ചങ്കിൽ തീ കോരിയിട്ട് ആഘോഷിച്ചു...........


23. ശീതികരിച്ച മുറിയിൽ മനസും ശരീരവും മരവിച്ച് ആ ദൈവമനുഷ്യൻ..... പ്രിയ വൈദിക സഹോദരാ........ നീ തിരികെ വരണം എന്നത് ഞങ്ങടെ സ്വപ്നവും, പ്രാർത്ഥനയും. ഇനി ദൈവേഷ്ടം മറിച്ചാണെങ്കിൽ …….നീ പാടി വച്ച പാട്ടുകൾ പാടി തീർക്കാൻ ഞങ്ങൾക്കാവില്ല. സംഗീതത്തിൽ നീ ജീനിയസ് ആണെന്ന് ....... ബുദ്ധിസാമർത്ഥ്യത്തിൽ 


നീ അപൂർവ്വജന്മമാണ്.....

നിനക്ക് പകരം നീ മാത്രം


For Team We Believe

ജീവനച്ചൻ കദളിക്കാട്ടിൽ  


Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only