Monday, October 18, 2021

ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ പാടത്ത് കുളിക്കാനിറങ്ങിയ ആര്‍മി ജവാന്‍ മുങ്ങിമരിച്ചു

 



ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ പാടത്ത് കുളിക്കാനിറങ്ങിയ ആര്‍മി ജവാന്‍ മുങ്ങിമരിച്ചു. മുണ്ടുവേലിമുകളേല്‍ ജോണ്‍സണ്‍ എന്ന 35 കാരനാണ് മരണമടഞ്ഞത്. വെള്ളം കയറിയ പാടത്ത് സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ജോണ്‍സണ്‍. വെള്ളക്കെട്ടില്‍ മുങ്ങിപ്പോയ ജോണ്‍സനെ കാണാതാവുകയായിരുന്നു. 


കോട്ടയത്ത് നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘവും ഏറ്റുമാനൂര്‍ പോലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട്‌പോയി. അവധിക്കെത്തിയ ജോണ്‍സണ്‍ തിങ്കളാഴ്ച മടങ്ങാനിരിക്കെ വീടിന് സമീപത്തെ വെള്ളം കയറിയ പാടത്ത് സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങുകയായിരുന്നു.


Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only