Sunday, October 3, 2021

തലപ്പലം പഞ്ചായത്തിലെ 300 ഓളം കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണർ നോക്കി നിൽക്കെ ഇടിഞ്ഞു താണു



ഈരാറ്റുപേട്ട:തലപ്പലം പഞ്ചായത്തിൽ വാഴമാറ്റം ഭാഗത്ത് ആളുകൾ നോക്കി നിൽക്കെ കിണർ ഇടിഞ്ഞു താണു.തലപ്പലം പഞ്ചായത്തിലെ ആറാം വാർഡ് വാഴമാറ്റം ഭാഗത്തെ 300 ഓളം വീട്ടിലുകാർ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് ഈ കിണറിനെയായിരുന്നു.ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ നാലാം വാർഡ് നിവാസികളും ഈ കിണറ്റിൽ നിന്നായിരുന്നു വെള്ളം ഉപയോഗിച്ചിരുന്നത്.17 ഓളം മോട്ടോർ വച്ചാണ് നാട്ടുകാർ ഈ കിണറ്റിൽ നിന്നും വെള്ളം എടുത്തിരുന്നത്.



രാവിലെ ഒമ്പതരയോടെയാണ് കിണർ ഇടിഞ്ഞു താണത്.കിണറിന് അസാധാരണമായ ഇളക്കങ്ങൾ കണ്ടപ്പോഴേ ആളുകൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് അപകട സാധ്യത ഒഴിവാക്കാനായി.300 ഓളം കുടുംബങ്ങൾ കുടിക്കാനും ഭക്ഷണം പാകം ചെയ്യുവാനും ഉപയോഗിച്ചിരുന്ന കിണർ ഇല്ലാതായതോടെ,മറ്റൊരു കുടിവെള്ള സ്രോതസ് കണ്ടെത്താനാകാതെ  തലപ്പലം വാഴമാറ്റം ഭാഗത്തെ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only