Sunday, October 24, 2021

ഈരാറ്റുപേട്ടയിൽ നിന്നും കാണാതായ ആളെ കണ്ടുകിട്ടി

 





ഈരാറ്റുപേട്ട :ഇന്നലെ മുതൽ ഈരാറ്റുപേട്ടയിൽ നിന്നും കാണാതായ യുവാവിനെ കണ്ടുകിട്ടി.പാലായിൽ വച്ചാണ് ഇയാളെ ചിലർ കണ്ടത്.രാവിലെ കോട്ടയം മീഡിയായിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.



പാലാ മഹാറാണി ഹോട്ടലിന്റെ പരിസരത്ത് നിന്ന ഇയാൾക്ക് ശാരീരിക അവശത വരികയും ഇയാളെ തിരിച്ചറിഞ്ഞ ചിലർ കോട്ടയം മീഡിയയെയും വിളിച്ചറിയിച്ചിരുന്നു.ഉടനെ തന്നെ ബന്ധുക്കളെ കോട്ടയം മീഡിയ വിളിച്ചറിയിക്കുകയും ചെയ്തു.ഇതിനിടെ സഥലത്തെത്തിയ പാലാ പോലീസ് ഈരാറ്റുപേട്ട സ്റ്റേഷനുമായി ബന്ധപ്പെട്ട് ബന്ധുക്കളെ വിവരം ധരിപ്പിക്കുകയും,ഈരാറ്റുപേട്ടയ്ക്കുള്ള ബസിൽ കയറ്റി വിടുകയുമാണുണ്ടായത്.ബന്ധുക്കൾ കാത്ത് നിന്ന് യുവാവിനെ വസതിയിലേക്ക് കൊണ്ട് പോയി..ബന്ധുക്കളായ നവാസും കൂട്ടരും കോട്ടയം മീഡിയായെ നന്ദി അറിയിക്കുകയും ചെയ്തു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only