Tuesday, October 12, 2021

ഡി വൈ എഫ് യുടെ കേന്ദ്ര കേരളാ നേതൃത്വത്തിൽ അഴിച്ചുപണി വരുന്നു

 


ഡി വൈ എഫ് യുടെ കേന്ദ്ര കേരളാ നേതൃത്വത്തിൽ അഴിച്ചുപണി വരുന്നു.കേന്ദ്ര-സംസ്ഥാന നേതൃത്വത്തിലാണ് മാറ്റം വരുന്നത്. നിലവില്‍ അഖിലേന്ത്യ പ്രസിഡന്റായ മന്ത്രി മുഹമ്മദ് റിയാസ് സ്ഥാനമൊഴിയും. സംസ്ഥാന ഫ്രാക്ഷന്‍ യോഗത്തിലാണ് തീരുമാനം. അടുത്തയാഴ്ച ചേരുന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി പുതിയ പ്രസിഡന്റിനെ തീരുമാനിക്കുമെന്നാണ് വിവരം.




സംസ്ഥാന സെക്രട്ടറി എ.എ റഹീം, ജെയ്ക് സി തോമസ് എന്നിവര്‍ ദേശീയ സെന്ററിലേക്ക് മാറും. റിയാസ് സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തില്‍ എ.എ റഹീം പുതിയ ദേശീയ പ്രസിഡന്റാകാനാണ് സാധ്യത. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് സ്ഥാനത്തിരിക്കെയാണ് റിയാസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതും പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അധികാരമേറ്റതും.










Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only