Monday, October 11, 2021

രാഷ്ട്രീയ ലോക്ദൾ സംസ്ഥാന കമ്മറ്റി ഡെമോക്രാറ്റിക് കോൺഗ്രസ്‌ കേരളയിൽ (ഡി സി കെ )ലയിച്ചു


കൊച്ചി :രാഷ്ട്രീയ ലോക്ദൾ സംസ്ഥാന കമ്മിറ്റി ഐകൃകണ്ഠേന എടുത്ത തീരുമാന പ്രകാരം ഡെമോക്രാറ്റിക് കോൺഗ്രസ് കേരളയിൽ ലയിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. 



കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ തെറ്റായ നടപടികൾക്ക് എതിരെയും കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് എതിരെ യുഡിഎഫിനെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ലയനം. ഡെമോക്രാറ്റിക് കോൺഗ്രസ് കേരള ഭാരവാഹികളായ സുൾഫിക്കർ മയൂരി, സലിം പി മാത്യു എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഈ ലയന പ്രഖ്യാപനം നടത്തുന്നത്. 



രാഷ്ട്രീയ ലോക്ദൾ സംസ്ഥാന പ്രസിഡണ്ട് ജിജി പുന്തല,  സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി. രാജൻ, സംസ്ഥാന യൂത്ത്പ്രസിഡണ്ട് ഷെബിൻ വാഴപ്പള്ളി, എറണാകുളം ജില്ല പ്രസിഡണ്ട് സന്ദീപ് എ. ജെ, എറണാകുളം ജില്ല ജനറൽ സെക്രട്ടറി രാജേഷ് എം.ഡി എന്നിവർ പങ്കെടുത്തു. 





Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only