Saturday, October 16, 2021

കോട്ടയം ജില്ലയില്‍ 514 പേര്‍ക്ക് കോവിഡ്;577 പേര്‍ക്കു രോഗമുക്തി



 

കോട്ടയം ജില്ലയില്‍ 514 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. 577 പേര്‍ രോഗമുക്തരായി. 4122 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 



രോഗം ബാധിച്ചവരില്‍ 237 പുരുഷന്‍മാരും 221 സ്ത്രീകളും 56 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 99 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.



നിലവില്‍ 3668 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 313141 പേര്‍ കോവിഡ് ബാധിതരായി. 306281 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 35150 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.



കോട്ടയം-78


എരുമേലി-21


പള്ളിക്കത്തോട്-20


പാറത്തോട്-19 


ചിറക്കടവ്-17


ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, മറവന്തുരുത്ത്- 15


പാലാ-13


മുണ്ടക്കയം-13


കിടങ്ങൂര്‍-12


വാഴപ്പള്ളി-11


അതിരമ്പുഴ-10


പാമ്പാടി, പനച്ചിക്കാട്, വൈക്കം-9



തിടനാട്, ഭരണങ്ങാനം, അയര്‍ക്കുന്നം, വാകത്താനം-8


ഉഴവൂര്‍, കടുത്തുരുത്തി, പായിപ്പാട്, മാടപ്പള്ളി, ഏറ്റുമാനൂര്‍-7


നീണ്ടൂര്‍, കറുകച്ചാല്‍, വാഴൂര്‍, വിജയപുരം-6


തലയോലപ്പറമ്പ്, അകലക്കുന്നം, എലിക്കുളം, പൂഞ്ഞാര്‍ തെക്കേക്കര, രാമപുരം, നെടുംകുന്നം-5

കാണക്കാരി, ഈരാറ്റുപേട്ട, കരൂര്‍, പൂഞ്ഞാര്‍, ഞീഴൂര്‍, മീനച്ചില്‍, പുതുപ്പള്ളി, തിരുവാര്‍പ്പ്-4


മാഞ്ഞൂര്‍, മണര്‍കാട്, തീക്കോയി, കുറിച്ചി, ആര്‍പ്പൂക്കര, ഉദയനാപുരം, വെള്ളാവൂര്‍, കൂട്ടിക്കല്‍, കൊഴുവനാല്‍, മുളക്കുളം-3


മൂന്നിലവ്, മേലുകാവ്, കുമരകം, തലപ്പലം, ചെമ്പ്, മണിമല, കടനാട്, കങ്ങഴ, കോരുത്തോട്-2


കുറവിലങ്ങാട്, തലനാട്, കൂരോപ്പട, മരങ്ങാട്ടുപിള്ളി, തലയാഴം, ടി.വി പുരം, കല്ലറ-1

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only