Monday, October 4, 2021

കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു

 


കോവിഡ് ബാധിച്ച്‌ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം പഞ്ചായത്ത് 20-ാം വാര്‍ഡ് നന്ദികാട്ട് വെളി എന്‍.ഡി ചന്ദ്രന്‍ (61) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിച്ചത്.



അര്‍ബുദ രോഗിയായ ഭാര്യ രമണിയെ ഒരാഴ്ച മുന്‍പ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിന് ശേഷം ചന്ദ്രനെയും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചന്ദ്രന്‍ കാവുങ്കല്‍ ദേവീ ക്ഷേത്രം ഭരണ സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജല ഗതാഗത വകുപ്പ് പുളിങ്കുന്ന് ജീവനക്കാരന്‍ മിഥിലേഷാണ്​ ഏക മകന്‍.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only