Sunday, October 10, 2021

കോവിഡ് സ്ഥിരീകരിച്ച രോഗി മണിക്കൂറുകളോളം വലവൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ:ജനം മുൾമുനയിൽ

 


പാലാ:വലവൂർ :കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച വയോധികൻ മണിക്കൂറുകളോളം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വിശ്രമിച്ചത് ജനങ്ങളെ ഭയ ചികിതരാക്കി.ഏകദേശം നാല് മണിക്കൂറുകളോളമാണ് ഈ രോഗി വലവൂർ പള്ളിക്കു സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കഴിഞ്ഞത്.ജനങ്ങൾ പഞ്ചായത്തിനെ വിവരം അറിയിച്ചെങ്കിലും നടപടികൾ ഒന്നുമായില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.


എന്നാൽ ആശാ വർക്കറും  ,പഞ്ചായത്തു പ്രസിഡണ്ട് മഞ്ജു ബിജുവും അറിയിച്ചത് ഉടൻ തന്നെ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നാണ്.ഈ വയോധികന് വീടില്ലാത്തതിനാലും ,അധികാരപ്പെട്ട ആളുകൾ ഇല്ലാത്തതിനാലും രോഗിയെ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടി.എന്നാൽ വയോധികൻ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടെന്നു അറിഞ്ഞപ്പോൾ മുതൽ ഭക്ഷണവും ,മാസ്ക്കും എത്തിക്കുകയും വേറെ എങ്ങും പോകരുതെന്ന് അറിയിക്കുകയും ചെയ്തെന്നു ആശാ വർക്കർ ബിൻസി അറിയിച്ചു.ഉടനെ തന്നെ വകുപ്പുകളെ ഏകോപിച്ചു കുടക്കച്ചിറയിലുള്ള കോവിഡ് സെന്ററിലേക്ക് നീക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആശാ പ്രവർത്തക ബിൻസി അറിയിച്ചു.



ഇങ്ങനെയുള്ള അടിയന്തിര ഘട്ടങ്ങളിൽ ജനങ്ങളെ മുൾമുനയിൽ നിർത്താതെ അടിയന്തിര നടപടികളാണ് സ്വീകരിക്കേണ്ടതെന്നു നാട്ടുകാർ പറഞ്ഞു.ഇത് എഴുതുന്ന 2.48 പി എം വരെ രോഗി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കഴിയുകയാണ്.കഴിഞ്ഞ ദിവസങ്ങളിലൊക്കെ വലവൂർ ഉൾപ്പെടുന്ന കരൂർ പഞ്ചായത്തിൽ രോഗബാധ കൂടുതലായിരുന്നു.






Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only