ഇന്ത്യയുടെ   നയതന്ത്ര നീക്കത്തിന് ഒടുവിൽ യു കെ വഴങ്ങി.ഇന്ത്യ നയം കടുപ്പിച്ചതിനെ തുടർന്നാണ് കോവിഡ്  വാക്സിനേഷൻ സംബന്ധിച്ച ഇന്ത്യയുടെ  ആവശ്യത്തിനു യുകെ വഴങ്ങിയത്. രണ്ടു ഡോസ് വാക്സീനെടുത്തവർക്ക് തിങ്കളാഴ്ച മുതൽ ക്വാറൻറീൻ വേണ്ട എന്ന് യുകെ അറിയിച്ചു. .ഇന്ത്യ ഉൾപ്പടെ 37 രാജ്യങ്ങളിലെ വാക്സിനേഷൻ കൂടി യുകെ അംഗീകരിക്കുകയായിരുന്നു. കൊവിഷീൽഡ് ഉൾപ്പടെയുള്ള, യുകെ അംഗീകരിച്ച വാക്സീൻ സ്വീകരിച്ചവർക്ക് ഇനി ക്വാറൻറീൻ വേണ്ടന്നാണ് യു  കെ സര്ക്കാരിന്റെ പുതിയ അറിയിപ്പിൽ പറയുന്നത്.നേരത്തെ ഇന്ത്യയിൽ നിന്നും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച് ബ്രിട്ടനിൽ എത്തുന്നവർക്ക് 10 ദിവസത്തെ നിർബന്ധിത ക്വാറിന്റിൻ വേണമെന്നായിരുന്നു യു  കെ സർക്കാരിന്റെ അറിയിപ്പ്.എന്നാൽ ഇതിനെതിരെ ഇന്ത്യ പ്രതിഷേധിക്കുകയും നയതന്ത്ര നീക്കങ്ങൾ ഫലം കാണാതിരിക്കുകയും ചെയ്തപ്പോൾ,ഇന്ത്യയിൽ എത്തുന്ന ബ്രിട്ടീഷുകാർക്ക് രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചാലും 10 ദിവസത്തെ നിർബന്ധിത ക്വാറിന്റിണ് വേണമെന്ന് ഇന്ത്യ നയം തിരുത്തിയിരുന്നു.ഇതിനെ തുടർന്നാണ് യു  കെ ഇന്ത്യയുടെ കോവീഷീൽഡ്‌ വാക്‌സിൻ അംഗീകരിക്കുകയും.,നിർബന്ധിത ക്വാറിന്റിൻ വേണ്ടെന്നു തീരുമാനിക്കുകയും ചെയ്തിരുന്നു.