Friday, October 8, 2021

രാജ്യത്ത്​ കോവിഡ് മൂന്നാംതരംഗ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ



രാജ്യത്ത്​ കോവിഡ് മൂന്നാംതരംഗ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ.നീതി ആയോഗ്​ അംഗം വി.കെ.പോളാണ്​ ഇക്കാര്യം അറിയിച്ചത്​. മൂന്നാംതരംഗം എത്രത്തോളം തീവ്രമായിരിക്കുമെന്ന്​ ഇപ്പോൾ പറയാനാകില്ല. 71 ശതമാനം പേർക്ക്​ ഇതുവരെ ഒന്നാം ഡോസ്​ വാക്​സിൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



രാജ്യത്ത്​ 34 ജില്ലകളിൽ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 34 ശതമാനത്തിനും മുകളിലാണ്​. 28 ജില്ലകളിൽ അഞ്ചിനും പത്തിനും ഇടയിലാണ്​ പോസിറ്റിവിറ്റി നിരക്ക്​. രാജ്യത്ത്​ ഉത്സവസീസൺ ആരംഭിക്കാനിരിക്കെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന്​ ആരോഗ്യമന്ത്രാലയം ജോയിന്‍റ്​ സെക്രട്ടറി ലവ്​ അഗർവാൾ ആവശ്യപ്പെട്ടു.





Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only