Sunday, October 10, 2021

ചെറുപുഷ്പം മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ശാഖാതല ഉദ്ഘാടനവും ദീപശിഖാ പ്രയാണവും CML Lalam Old യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു


പാലാ:ഏഷ്യ ഒട്ടാകെ പടർന്നു പന്തലിച്ചു കിടക്കുന്ന ക്രൈസ്തവ സംഘടനയായ ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് CML Lalam Old യൂണിറ്റിന്റെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണം നടത്തപ്പെട്ടു. 


ധാരാളം മിഷനറിമാർ പങ്കെടുത്ത റാലി ,സൺഡേ സ്കൂൾ ഡയറക്ടർ ജോസ് കുഴിഞ്ഞാലിൽ ദീപശിഖ ളാലം ഓൾഡ് പ്രസിഡന്റ് ശ്രീ ജിബി ജോർജ്ജ് ഉപ്പൂട്ടിലിന് കൈമാറി.തുടർന്ന് നടന്ന സമ്മേളനം പാല ളാലം പഴയ പള്ളിയുടെ വികാരി ഫാ ജോൺസൺ പുള്ളീറ്റ് ഉദ്ഘാടനം ചെയ്തു.ചെറുപുഷ്പ മിഷൻ ലീഗിന്റെ പതാക ഉയർത്തി. 

പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് 'അന്നമാകുന്ന ജപമണികൾ' എന്ന പ്രോജക്ടിന് തുടക്കം കുറിച്ചു.പാലായിലും പരിസരപ്രദേശങ്ങളിലുമുള്ള അനാഥരുടെ സംരക്ഷണത്തിനായി നിലകൊള്ളുന്ന സ്ഥാപനങ്ങളിലേക്ക് അരി എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.  

സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ടോമി പിണക്കാട്ട്,വൈസ് ഡയറക്ടർ സി. ക്ലാരിസ്  FCC,ഓർഗനൈസർ ജോഫി ജെ ഞാള്ളിൽ,വിവിധ  ക്ലാസിലെ മിഷൻ ലീഗ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only