Sunday, October 10, 2021

സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇറച്ചിക്കോഴി വില കുത്തനെ കൂടി



സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇറച്ചിക്കോഴി വില കിലോയ്ക്ക് 150 രൂപ കടന്നിട്ടുണ്ട്. ഒരു മാസം മുമ്പ് വരെ ഇത് 120 രൂപയായിരുന്നു. നിലവിൽ ഒരു കിലോ കോഴി ഇറച്ചിക്ക് 200 രൂപയിൽ കൂടുതലാണ് വില. ഒരു മാസം മുമ്പ് ഇത് 170 രൂപ മുതൽ 180 രൂപ വരെയായിരുന്നു.



അതിനിടെ ചിക്കന്റെ വില ഒരു നിയന്ത്രണവുമില്ലാതെ കുതിക്കുന്നതിനെതിരെ കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.

കൊവിഡിനെ തുടര്‍ന്ന് തകര്‍ച്ചയിലായ ഹോട്ടലുകളില്‍ ഡൈനിംഗ് അനുവദിച്ചതോടെ വ്യാപാരം സാധാരണനിലയിലേക്ക് വരുന്നതിനിടെയാണ് ചിക്കന് വില കുതിച്ചുയരുന്നത്. സംസ്ഥാനത്തെ ചിക്കന്‍ വിപണി നിയന്ത്രിക്കുന്ന അന്യസംസ്ഥാന ലോബിയുടെ ലാഭക്കൊതിയാണ് ചിക്കന്റെ വിലവര്‍ദ്ധനവിന് കാരണമെന്ന് കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.





ചിക്കനോടൊപ്പം തന്നെ സവാളയടക്കമുള്ള അവശ്യസാധനങ്ങള്‍ക്കും, പാചകവാതകത്തിനും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് കൃത്രിമ ക്ഷാമമുണ്ടാക്കി ചിക്കന് വില വര്‍ദ്ധിപ്പിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.






കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഹോട്ടല്‍ മേഖലയ്ക്ക് ചിക്കനടക്കമുള്ള അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ് കാരണം ഹോട്ടലുകള്‍ അടച്ചിടുകയോ, വിഭവങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കേണ്ടിവരുകയോ ചെയ്യും. അടിക്കടിയുള്ള ചിക്കന്റെയും അവശ്യസാധനങ്ങളുടേയും വില വര്‍ദ്ധനവ് തടയാന്‍ സര്‍ക്കാര്‍ വിപണിയിലിടപെടണമെന്നും, തദ്ദേശ ചിക്കന്‍ ഫാമുകളില്‍നിന്നുള്ള കോഴിയിറച്ചി കൂടുതല്‍ വിപണിയിലെത്തിച്ച് ചിക്കന്റെ വിലവര്‍ദ്ധനവ് പിടിച്ചുനിര്‍ത്തണമെന്നും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.



Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only