Sunday, October 24, 2021

പ്രളയം കഴിഞ്ഞപ്പോൾ വീട്ടുവളപ്പിൽ നക്ഷത്ര ആമയെ കണ്ടെത്തി

 


ചെങ്ങന്നൂർ- പാണ്ടനാട് വംശനാശ ഭീഷണി നേരിടുന്ന അത്യപൂർവ ഇനത്തിൽപ്പെട്ട നക്ഷത്ര ആമയെ കണ്ടെത്തി. പാണ്ടനാട് സ്വദേശി എം.സി അജയകുമാറിന്റെ വീട്ടുവളപ്പിലാണ് കോടികൾ വിലമതിക്കുന്ന ആമയെ കണ്ടെത്തിയത്. മഞ്ഞനിറത്തിലുള്ള പുറന്തോടിൽ നക്ഷത്ര അടയാളത്തോട് കൂടിയ ആമയെ അജയകുമാറിന്റെ ഭാര്യ രാജേശ്വരി ആണ് ആദ്യം കണ്ടത്. 



തുടർന്ന് വാർഡ് മെമ്പർ ജെയിൻ ജിനുവിനേയും ചെങ്ങന്നൂർ പോലീസിലും വിവരമറിയിച്ചു. ചെങ്ങന്നൂർ എസ്.ഐ നിതീഷിനെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് ശേഷമാണ് നക്ഷത്ര ആമയാണെന്ന് സ്ഥിരീകരിച്ചത്. കിഴക്കൻ മലവെള്ളപ്പാച്ചിൽ ആമ ഒഴുകിയെത്തിയതാണെന്നാണ് കരുതുന്നത്. ആമയെ വനം വകുപ്പിന് കൈമാറി.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only