Tuesday, October 26, 2021

. മിനിമം ചാര്‍ജ് 12 രൂപയെങ്കിലും ആക്കണം :നവംബര്‍ 9 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച്‌ സ്വകാര്യ ബസ്സുടമകൾ

 


കേരളത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക് നീങ്ങുന്നു. നവംബര്‍ 9 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഉടമകള്‍ അറിയിച്ചു. കൂടാതെ മുന്‍പ് പ്രഖ്യാപിച്ച സമരം മാറ്റിവെച്ചതാണ്.


Ad

കൊവിഡ് കാലത്ത് ഡീസല്‍ വില വര്‍ധിക്കുന്നു. ഈ വ്യവസായത്തിന് പിടിച്ച്‌ നില്‍ക്കാന്‍ പറ്റുന്നില്ല. ഡീസല്‍ സബ്സിഡി തരുന്നില്ല. കൊവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. മിനിമം ചാര്‍ജ് 12 രൂപയെങ്കിലും ആക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only