Thursday, October 7, 2021

സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കലഹമാണ് പാര്‍ട്ടിയില്‍ നടക്കുന്നത്; ഞാന്‍ പാര്‍ട്ടി വിട്ടുപോവുമെന്ന പ്രചാരണമൊന്നും ശരിയല്ല: സി.കെ പത്മാനാഭന്‍

 


സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കലഹമാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്നും പുനസംഘടനയില്‍ പലര്‍ക്കും പരാതിയുണ്ടെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് സി.കെ പത്മാനാഭന്‍. നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടികള്‍ക്ക് ശേഷം പല നിയോജകമണ്ഡലങ്ങളില്‍ നിന്നും പരാതികള്‍ എത്തിയിരുന്നു. ഇത് പരിഹരിച്ചിട്ടാവാം പുനസംഘടനയെന്ന് തീരുമാനിച്ചിരുന്നു. പക്ഷെ ആ പരാതികള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. പലരും വിവിധ ഭാഗങ്ങളില്‍ നിന്ന് വിളിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും പത്മനാഭന്‍ വ്യക്തമാക്കി.



പല ജില്ലകളില്‍ നിന്നും ആളുകള്‍ പാര്‍ട്ടി വിട്ട് പോവുന്നുണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. ഞാന്‍ പാര്‍ട്ടി വിട്ടുപോവുമെന്ന പ്രചാരണമൊന്നും ശരിയല്ല. ഇതുവരെ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്നും സി.കെ പത്മനാഭന്‍ വ്യക്തമാക്കി. എന്ത് വിഷയം വരുമ്പോഴും എന്റെ പേര് വലിച്ചഴിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത്തരക്കാര്‍ പാര്‍ട്ടിക്ക് അകത്തും പുറത്തുമുണ്ട്. അതില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only