Friday, October 8, 2021

പാലാ രാമപുരം സ്വദേശികളായ രണ്ടു വിദ്യാർത്ഥികളെ മയക്കുമരുന്ന് കച്ചവടത്തിനിടയിൽ പാലക്കാട് പോലീസ് പിടിയിൽ

 


പാലാ:മയക്കുമരുന്ന് വിറ്റ  കേസിൽ രണ്ടു യുവാക്കളെ പാലാക്കാട് വച്ച് പോലീസ് പിടികൂടി .ഇവർ പാലാ രാമപുരം സ്വദേശികളാണെന്ന് പോലീസ് അറിയിച്ചു .അനന്തു ,അജയ് എന്നിവരാണ് അറസ്റ്റിലായ യുവാക്കൾ.



കോയമ്പത്തൂരിൽ പഠിച്ച്  കൊണ്ടിരിക്കെ കൗതുകത്തിനാണ് ഇവർ ലഹരി ഉപയോഗം തുടങ്ങിയത്.പിന്നീട് ഉപയോഗിക്കാൻ പണമില്ലാതെ വന്നപ്പോൾ വിൽപ്പന ആരംഭിക്കുകയായിരുന്നു.ആദ്യമൊക്കെ ചെറിയ തുകയ്ക്ക് കോയമ്പത്തൂരിൽ നിന്നും കച്ചവടക്കാരിൽ നിന്നും വാങ്ങി പാലക്കാടു രഹസ്യ കേന്ദ്രത്തിലെത്തി വില്പനയായിരുന്നു,എന്നാൽ ലാഭം കിട്ടി തുടങ്ങിയപ്പോൾ ബിസിനസും വിപുലീകരിച്ചു.വാളയാർ ചെക്ക് പോസ്റ്റിലെ ചെക്കിങ് കാരണം ഊട് വഴികളിലൂടെ സഞ്ചരിച്ചാണ് ഇവർ പോലീസിനെ കബളിപ്പിച്ചിരുന്നത്.ലാഭം തുല്യമായി പങ്കിട്ടെടുക്കുകയായിരുന്നു ഇവരുടെ രീതി.



വിവരം അറിഞ്ഞ പോലീസ് ആവശ്യക്കാരാണെന്ന മട്ടിൽ  യുവാക്കളെ കെണിയിൽ വീഴ്ത്തുകയായിരുന്നു.ലഹരി ഗുളികകളും ,വായിൽ ഒട്ടിക്കുന്ന സ്റ്റിക്കറും  ഒക്കെയാണ് യുവാക്കൾ വിറ്റിരുന്നത്.






Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only