Tuesday, September 28, 2021

കാഞ്ഞിരപ്പള്ളി: ബൈക്കില്‍ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു

 


കാഞ്ഞിരപ്പള്ളി: ബൈക്കില്‍ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു.പാലപ്ര വേങ്ങത്താനം മുണ്ടയ്ക്കൽ സുരേന്ദ്രൻപിള്ളയുടെ മകൻ അഭിലാഷ് എം.എസ്. (38) ആണ് ഇന്ന് രാവിലെ മരണമടഞ്ഞത്.




ഇന്നലെ വൈകുന്നേരം 5.10ന് കാഞ്ഞിരപ്പള്ളി ഫയര്‍ സ്‌റ്റേഷന്റെ സമീപത്തായിരുന്നു അപകടം.
മുണ്ടക്കയം ഭാഗത്തു നിന്നു വരികയായിരുന്നു ഇരു വാഹനങ്ങളും. സൈഡിലേക്ക് ബൈക്ക് തിരിഞ്ഞപ്പോള്‍ പെട്ടെന്ന് ഓട്ടോറിക്ഷ ബ്രേക്ക് ചെയ്യുകയും ബൈക്കിന്റെ പിന്നില്‍ ഇടിച്ച് മലക്കം മറിയുകയായിരുന്നു.
അഭിലാഷും ഭാര്യയും മക്കളും സഹോദരിയും ഓട്ടോയിലുണ്ടായിരുന്നത്.
അപകടത്തിൽ സഹോദരിയുടെ മകൾ നിവേദിയ (ഏഴ്) ക്കും പരിക്കേറ്റിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജിൽ ചികിത്സയിലിരിക്കെയാണ് അഭിലാഷ് മരണമടഞ്ഞത്.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only