Thursday, September 30, 2021

പാലായിലെ ആം ആദ്മി പാർട്ടിയെ ഇനി ജയേഷും.,ജോയി കളരിക്കലും നയിക്കും

 


പാലാ.ടൗണ്‍ വികസനത്തിനായി നിര്‍മ്മിച്ചിട്ടുള്ള ബൈപ്പാസിന്‍റെ പ്രധാന ഭാഗമായ് സിവില്‍ സ്റ്റേഷന്‍ മുതല്‍ സെന്‍റെ മേരിസ് സ്ക്കൂള്‍ വരെയുള്ള നൂറ് മീറ്റര്‍ ദൂരമെങ്കിലും  അടിയന്തിരമായ് പൂര്‍ത്തികരിക്കുവാനും,മഹാറാണി കവലയില്‍ അപകടകരമായിട്ടുള്ള റോഡിലെ കുഴികള്‍ നികത്തണമെന്നും ആം ആദ്മി പാര്‍ട്ടി പാലാ നിയോജക മണ്ഡലം യോഗം ആവശൃപ്പെട്ടു.



അഴിമതി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മഹാത്മജി വന്നിറങ്ങിയ വൈക്കം സതൃഗ്രഹ സ്മാരകത്തിനു മുന്നില്‍ നിന്നും ഒക്ട്രോബര്‍ രണ്ടിനു ആരംഭിക്കുന്ന അഴിമതി വിരൂദ്ധ ഗ്രാമ സ്വരാജ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏട്ടാം തീയതി വരെ ജില്ലയില്‍ നടത്തുകയാണ്..പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പി.സി.സിറിയ്ക IAS  ഉദ്‌ഘാടനം  നിര്‍വഹിക്കുന്നതാണ്.



പാലാ ടോംസ് ചേബര്‍ ഹാളില്‍ മണ്ഡലം കണ്‍വീനര്‍ ജയേഷ് ജോര്‍ജിന്‍റെ അദ്ധൃക്ഷതയില്‍ കൂടിയ യോഗം ജില്ല കണ്‍വീനര്‍ അഡ്വ:.ബിനോയി പുല്ലത്തില്‍ ഉല്‍ഘാടനം ചെയ്തൂ ജില്ല സെക്രട്ടറി പ്രിന്‍സ് മാമൂട്ടില്‍,ജില്ല ജോ.സെക്രട്ടറി ജോയി കളരിക്കല്‍ ,തോമസ് മാറാട്ടുകുളം,എന്നിവര്‍ പ്രസംഗിച്ചു.

പുതിയ മണ്ഡലം ഭാരവാഹികളായി കണ്‍വീനര്‍ ജയേഷ് ജോര്‍ജ്,സെക്രട്ടറി ജോയി കളരിക്കല്‍ ,ട്രഷറര്‍ ബാലകൃഷ്ണന്‍നായര്‍,ബിബിന്‍ തോമസ്,ഡെന്നിമാതൃം,സിബി അഗസ്റ്റിന്‍,പി.എ.ജോഷി,പോള്‍ തോമസ്,ബിനുമാതൃം,ലിയോ ജോസ് എന്നിവരെ തെരെഞ്ഞടുത്തു.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only