Thursday, August 26, 2021

അന്തർദേശിയ ഡാൻസ് ഫെസ്റ്റിവലിൽ അരുന്ധതി പണിക്കർക്കു 'നൃത്യ നിവേദിത' പുരസ്‌കാരം ലഭിച്ചു


കഴിഞ്ഞ മൂന്ന് ദിവസമായി All India Dancers Association, ohm school of dance എന്നിവരുടെ ആഭിമുഖ്യത്തിൽ നടന്ന 'പരം' അന്തർദേശിയ ഡാൻസ് ഫെസ്റ്റിവലിൽ അരുന്ധതി പണിക്കർക്കു 'നൃത്യ നിവേദിത' പുരസ്‌കാരം ലഭിച്ചു.


അരുന്ധതി പണിക്കർ മൂന്ന് വയസ്സു മുതൽ നൃത്തം അഭ്യസിച്ചുവരുന്നു.  All India Dancers Association സംഘടിപ്പിച്ച നാട്യാഞ്ജലി അന്തർദേശിയ ഡാൻസ് ഫെസ്റ്റിവലിൽ ഭരതനാട്യത്തിൽ നൃത്യ നീരഞ്ജന ടൈറ്റിൽ വിജയിയും, നാദം നടത്തിയ "അനന്തപുരി അന്തർദേശിയ ഡാൻസ് ഫെസ്റ്റിവലിൽ 'കലാ ഭൂഷൻ, നൃത്യതി അന്തർദേശിയ ഡാൻസ് ഫെസ്റ്റിവലിൽ 'നൃത്യ നിഷ്ഠ' അവാർഡും, ബാലസരസ്വതി ഡാൻസ് ഫെസ്റ്റിവലിൽ 'കലാരത്ന' പുരസ്കാരവും, കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആര്ട്സ് ആൻഡ് കൾചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ  കലാനിധി പ്രതിഭ പുരസ്കാരവും, വിൻഗിൾസ് എന്റർ ടൈൻമെന്റ്, ലണ്ടൻ  youth icon അവാർഡും, നിരവധി തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുകയും എ-ഗ്രേഡ് ലഭിക്കുകയും ചെയ്തു.



അരുന്ധതി ഇപ്പോൾ കലാക്ഷേത്ര ശ്രീ.ഗിരീഷ് മധുവിന്റെ കീഴിൽ ഭാരതനാട്യം അഭ്യസിച്ചുവരുന്നു. തിരുവനന്തപുരം കാർമേൽ ഗേൾസ് hss ൽ നിന്നും +2 പഠനം പൂർത്തിയാക്കിയ അരുന്ധതി ഉപരിപഠനത്തിന് തയ്യാറെടുപ്പിലാണ്.പ്ലസ് ടുവിനു മലയാളം ഒഴികെ എല്ലാം വിഷയങ്ങൾക്ക് മുഴുവൻ മാർക്കും നേടി യിരുന്നു.തിരുവനന്തപുരം മംഗളം ദിനപാത്ര റിപ്പോർട്ടർ ജി.അരുൺ. ജിയുടെയും, തകഴി ദേവസ്വം ബോർഡ് സ്കൂളിലെ അധ്യാപികയായ ആർ. സവിതയുടെയും മകളാണ്.

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only