Saturday, August 28, 2021

കുർബാന ഏകീകരണത്തില്‍ 400 ഓളം വൈദികർ പ്രതിഷേധത്തിൽ :അങ്കമാലി അതിരൂപതയിലാണ് പ്രതിഷേധം ഉയർന്നത്

 


കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രതിഷേധം ശക്തമാകുന്നു. കുർബാന ഏകീകരണത്തില്‍ 400 ഓളം വൈദികർ പ്രതിഷേധാവുമായി ബിഷപ് ആന്റണി കരിയിലിനെ കാണും. വൈകിട്ട് മൂന്ന് മണിക്കാണ് പ്രതിഷേധം. കുർബാന ഏകീകരണം സംബന്ധിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം ഞായറാഴ്ച പള്ളികളിൽ വായിക്കും. അൾത്താരയിൽ ഐക്യം ഇല്ലാതെ സഭയിൽ ഐക്യം ഉണ്ടാകില്ലെന്നാണ് ഇടയലേഖനം പറയുന്നത്. ആരാധനക്രമം ഏകീകരിക്കാനുള്ള മാർപാപ്പയുടെ നിർദേശം നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും വ്യത്യസ്തമായ തീരുമാനമെടുക്കാൻ അതിരൂപതാ മെത്രാൻമാര്‍ക്ക് അധികാരം ഇല്ലെന്നും ഇടയലേഖനം പറയുന്നു.



സഭയിൽ ഏതെങ്കിലും ഒരു ആശയത്തിന്റെ വിജയമോ പരാജയമോ ആയി കുർബാന ഏകീകരണത്തെ കാണരുതെന്നും ഇടയലേഖനം വ്യക്തമാക്കുന്നുണ്ട്. എന്നാൽ സിനഡ് തീരുമാനം അംഗീകരിക്കില്ലെന്ന് ഉറച്ച നിലപാടിലാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും. നവംബർ 28 മുതൽ പുതിയ ആരാധനാക്രമം നടപ്പില്‍വരുമെന്നാണ് സിനഡ് വ്യക്തമാക്കുന്നത്. കാൽ നൂറ്റാണ്ട് മുൻപ് സിനഡ് ചർച്ച ചെയ്ത് വത്തിക്കാന് സമർപ്പിച്ച ശുപാർശയായിരുന്നു സിറോ മലബാർ സഭയിലെ ആരാധനാക്രമം ഏകീകരിക്കല്‍. എന്നാൽ പലവിധത്തിലുള്ള എതിർപ്പുകളിൽ തട്ടി തീരുമാനം വൈകുകയായിരുന്നു. ഈ വർഷകാല സമ്മേളനത്തിൽ പ്രാർത്ഥന ഏകീകരണം തീരുമാനിക്കാൻ മാർപ്പാപ്പ നിർദ്ദേശം നൽകുകയായിരുന്നു.


നിലവിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാനയാണ്, ചങ്ങനാശ്ശേരി പാല അതിരൂപതകളിൽ അൾത്താരയ്ക്ക് അഭിമുഖമായും കുർബാന നടക്കുന്നു. ഈ രീതികൾ ഏകോപിപ്പിക്കുകയാണ് ആരാധനാക്രമം ഏകീകരിക്കുന്നതിലൂടെ ചെയ്യുന്നത്. ഇനി മുതൽ കുർബാനയുടെ ആദ്യഭാഗം ജനാഭിമുഖമാകും, പ്രധാനഭാഗം പൂർണ്ണമായി അൾത്താരയ്ക്ക് അഭിമുഖമായി നടക്കും. പ്രാർത്ഥനയുടെ ദൈർഘ്യം കുറയുകയും ടെക്സ്റ്റുകൾ ഒന്നാവുകയും ചെയ്യും.


കേരളാ കോൺഗ്രസുകളുടെ പിളർപ്പ് രോഗം ഇപ്പോൾ ഇടയന്മാരിലേക്കും വ്യാപിക്കുന്നതായാണ് സൂചനകൾ.മുൻപ് റിയൽ എസ്റ്റേറ്റ് പ്രശ്നത്തിൽ ഒരു വിഭാഗം വൈദീകർ ജോർജ് ആലഞ്ചേരിക്കെതിരെ തിരിഞ്ഞെങ്കിലും ഭാഗ്യത്തിന് പിളർപ്പിന് നിന്നും രക്ഷപെടുകയായിരുന്നു.മുണ്ടാടൻ അച്ഛന്റെ നേതൃത്വത്തിലാണ് അന്ന് വിമത പ്രവർത്തനങ്ങൾ നടന്നിരുന്നത്.അന്ന് മുണ്ടാടൻ അച്ചനെതിരെ ഔദ്യോഗിക സഭാ നേതൃത്വം മുൻ എം എൽ എ  പി സി ജോര്ജിനെക്കൊണ്ട് പരസ്യമായി വിവാദ പ്രസ്താവന നടത്തിക്കുകയും ചെയ്തിരുന്നു.


ഈ കൊച്ചിയിലെ ഒരു മുതിർന്ന വൈദീകൻ,വലിയ പേരുള്ള ഒരു കുടുംബത്തിലെ വൈദീകൻ പുലയ സ്ത്രീക്കുണ്ടായതാണെന്നു ഞാൻ ഈയിടെയാണ് അറിഞ്ഞത്.പിന്നെങ്ങനാ ഇവനൊക്കെ വിവരം ഉണ്ടാവുന്നത് ,പണ്ടൊക്കെ അന്തസും ,ആഭിജാത്യവുമുള്ള കുടുംബങ്ങളിൽ നിന്നുമുള്ളവരെ വൈദീകരാവൂ .ഇന്ന് ഏതു ചന്തയ്ക്കും വൈദീകനാവാം എന്നാണ് മുൻ എം എൽ എ പി സി ജോർജ് അന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞത് .

Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only