Saturday, July 11, 2020

റബ്ബർ വിലസ്ഥിരതാ പദ്ധതിയിലെ കുടിശിക അടിയന്തിരമായി വിതരണം ചെയ്യണം: അഡ്വ ഷോൺ ജോർജ്ജ്

കാഞ്ഞിരപ്പള്ളി: റബ്ബർ വിലത്തകർച്ചയും കോവിഡ് മഹാവ്യാധിയും മൂലം  കടുത്ത പ്രതിസന്ധിയിലായ റബ്ബർ കർഷകർക്ക്  ഒരുവർഷക്കാലമായി മുടങ്ങിക്കിടക്കുന്ന റബ്ബർ വിലസ്ഥിരതാ പദ്ധതിയിലെ കുടിശിക തുക  ഉടൻ വിതരണം ചെയ്യണമെന്ന്  യുവജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ഷോൺ ജോർജ്ജ് ആവശ്യപ്പെട്ടു.

ആത്മഹത്യാ ഭീഷണിയ്ക്ക് മുൻപിൽ നിൽക്കുന്ന റബ്ബർ കർഷകർക്ക് കൈത്താങ്ങാകേണ്ട സർക്കാർ മറ്റെല്ലാ മേഖലയ്ക്കും സഹായ ധനം പ്രഖ്യാപിച്ചിട്ടും റബ്ബർ കർഷകർക്ക് ലഭിക്കേണ്ട വിലസ്ഥിരതാ ഫണ്ടിലെ കുടിശിക തുക  മനഃപൂർവ്വം തടഞ്ഞുവെച്ചിട്ടുള്ള നടപടി റബ്ബർ കർഷകരെ ബൂർഷ്വായായി ചിത്രീകരിച്ചുകൊണ്ട് വിരോധത്തോടുകൂടിയാണ് ഇടതുപക്ഷ സർക്കാർ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങളില്‍  സര്‍ക്കാരിന്റെ  അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് യുവജനപക്ഷം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി മിനിസിവിൽ സ്റ്റേഷൻ പടിക്കൽ നടന്ന  പ്രതിഷേധധര്‍ണ്ണ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധിയിലായ കർഷകർക്കുള്ള റബ്ബർ സബ്‌സിഡി ഉടൻ വിതരണം ചെയ്യുക… പ്രതിമാസം പതിനായിരം രൂപ കർഷക പെൻഷൻ നടപ്പിലാക്കുക…
കാർഷിക വിളകൾക്ക് ന്യായവില പ്രഖ്യാപിച്ച്‌ സർക്കാർ ഏജൻസികൾ മുഖേന സംഭരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ ധർണ്ണ.ജനപക്ഷം നിയോജകമണ്ഡലം പ്രസിഡന്റ് ജോഷി കപ്പിയാങ്കൽ,റെനീഷ് ചൂണ്ടച്ചേരി,പ്രവീൺ രാമചന്ദ്രൻ,കൃഷ്ണരാജ്.ആർ,ഐസക് ജോസഫ്,ശാന്തികൃഷ്ണൻ,ടോണി മണിമല,ബിനോയി മാർട്ടിൻ,ഐസക് ജോൺ, ജോഷി പി.എഫ്,ഡിബിൻ അഞ്ചാനി,രാഖേഷ് ബാബു,,റെജി കങ്ങഴ, സന്തോഷ്‌ മതിച്ചിപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.


Post a Comment

Top Categories

...
Browse through the top categories on Kottayam Media.

Whatsapp Button works on Mobile Device only