Kerala

അധാർകാർഡിന്റെ ഫോട്ടോ സ്റ്റാറ്റ് കോപ്പിയെടുക്കുമ്പോൾ സൂക്ഷിക്കണേ;ഒരു നിമിഷം കൊണ്ട് നിങ്ങടെ അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടപ്പെടാം

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ട് തുറക്കാനും സിം എടുക്കുന്നതിനും അടക്കം ഇന്നത്തെ കാലത്ത് എല്ലാത്തിനും വേണ്ട ഒന്നാണ് ആധാർ കാർഡ് വിവരങ്ങൾ. എന്നാൽ ഇപ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ ആധാർ കാർഡുമായി ബന്ധപ്പെട്ട ചില തട്ടിപ്പുകളെ കുറിച്ചാണ്. ഇത്തരം തട്ടിപ്പുകാർ തിരഞ്ഞെടുക്കുന്ന ഇരകളുടെ അക്കൗണ്ടിലെ പണം മുഴുവൻ തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. വിരലടയാളവും മറ്റ് ആധാർ വിവരങ്ങൾ ഉപയോഗിച്ചുമാണ് തട്ടിപ്പ് സംഘം അക്കൗണ്ടിൽ നിന്ന് പണം കവരുന്നത്.

ആധാർ എനേബൾഡ് പെയ്‌മെന്റ് സിസ്റ്റത്തിലെ (എഇപിഎസ് ) പഴുതുകൾ ഉപയോഗിച്ചാണ് ഒരു സംഘം പണം തട്ടിയെടുക്കുന്നത്. ഈ രീതിയിലൂടെ പണം തട്ടിയെടുത്താൽ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായ വിവരം ഉടമകൾക്ക് സന്ദേശത്തിലൂടെ അറിയാൻ സാധിക്കില്ല.

ഫോട്ടോസ്റ്റാറ്റ് കടകൾ, സൈബർ കഫേ എന്നിവിടങ്ങളിൽ നിന്നാണ് തട്ടിപ്പ് സംഘത്തിന് ആധാർ വിവരങ്ങൾ ലഭിക്കുന്നത്. പിന്നാലെ അവരെ പിന്തുടർന്ന് ബാങ്ക് വിവരങ്ങൾ സ്വന്തമാക്കും. തുടർന്ന് ഇരയുടെ വിരലടയാള വിവരങ്ങൾ രജിസ്ട്രി ഓഫീസിൽ നിന്ന് കൈക്കലാക്കും. ലഭിക്കുന്ന വിരലടയാളങ്ങൾ ഉപയോഗിച്ച് എഇപിഎസ് വഴി തട്ടിപ്പ് സംഘം പണം തട്ടിയെടുക്കും. ഇങ്ങനെ തട്ടിപ്പ് നടത്തിയാൽ പണം നഷ്ടപ്പെട്ട വിവരം അക്കൗണ്ട് ഉടമ പെട്ടെന്ന് അറിയുകയുമില്ല.

എന്നാൽ ഇത്തരം തട്ടിപ്പ് സംഘത്തിൽ നിന്നും ആധാർ വിവരങ്ങൾ സംരക്ഷിക്കാൻ ചില വഴികളുണ്ട്. ആധാർ വിവരങ്ങളിലെ ബയോമെട്രിക് ഡാറ്റ എംആദാർ ആപ്പ് അല്ലെങ്കിൽ യുഐഡിഎഐ വെബ്‌സൈറ്റ് ഉപയോഗിച്ച് ലോക്ക് ചെയ്യാൻ സാധിക്കും. ഇതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  • ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് എംആധാർ ആപ്പ് ഡൗൺലോഡ് ചെയ്യുക
  • യുസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ആപ്പിൽ പ്രവേശിക്കുക
  • പ്രാഫൈൽ മെനുവിൽ ക്ലിക്ക് ചെയ്യുക
  • ആപ്പിന്റെ വലതു ഭാഗത്ത് മുകളിൽ കാണുന്ന മെനു ഒപ്ഷൻ ക്ലിക്ക് ചെയ്യുക
  • ശേഷം ബയോമെട്രിക്സ് സെറ്റിംഗ്സിൽ എനേബിൾ ബയോമെട്രിക് ലോക്ക് ഒപ്ഷൻ ക്ലിക്ക് ചെയ്യുക
  • പിന്നീട് ഓകെ കൊടുത്തിന് ശേഷം രജിസ്റ്റ‌ർ ചെയ്ത നമ്പറിൽ വരുന്ന ഒടിപി എന്റർ ചെയ്യുക.
  • പിന്നാലെ ബയോമെട്രിക്ക് വിവരങ്ങൾ ലോക്കാകും
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top