സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ പ്രശ്നങ്ങളുടെ വാതില്‍ തുറക്കുന്നു: കേരള കത്തോലിക്ക അൺ എയിഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജ് അസോസിയേഷൻ

പാലാ:സ്വാശ്രയ കോളേജ് ഓർഡിനൻസിലെ പിഴവുകൾ പരിഹരിക്കുക, കേരള കത്തോലിക്ക അൺ എയിഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം ചേർപ്പുങ്കൽ ബി വി എം കോളേജിൽ ചേർന്നു പ്രസിഡൻറ് റവ ഡോ ജിബി S V D അദ്ധ്യക്ഷത വഹിച്ചു.


ഒക്ടോബർ പതിനൊന്നാം തീയതി നിയമസഭയിൽ ചർച്ചക്കെടുക്കുന്ന സ്വാശ്രയകോളേജ് ഓർഡിനൻസിലെ പിഴവുകളും കുറവുകളും പരിഹരിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.താൽക്കാലിക അഫിലിയേഷൻ മാത്രമുള്ളതുകൊണ്ട് ഇത്തരം സ്ഥാപനങ്ങളിൽ ജീവനക്കാരെ സ്ഥിരമായി നിയമിക്കാൻ ആവില്ല.


ഇത് ഉറപ്പാക്കാതെ നിയമനത്തിന് ശേഷമുള്ള ക്ഷേമപ്രവർത്തനങ്ങൾ അർത്ഥശൂന്യമാണ്. ഇപ്പോഴുള്ള വിധത്തിൽ ഓർഡിനൻസ് പാസാക്കിയാൽ അത് പ്രശ്നങ്ങളുടെ വാതിൽ തുറന്നു കൊടുക്കുന്നതിന് സമാനമായിരിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
യോഗത്തിൽ ഡോ ചാക്കോ കാളംപറമ്പിൽ ( പ്രിൻസിപ്പൽ അൽഫോൻസാ കോളേജ് താമരശ്ശേരി) റവ ഡോ ഷൈനി (പ്രിൻസിപ്പൽ ഹോളിക്രോസ് കോളേജ് കോഴിക്കോട്) റവ ഫാ പോൾ (പ്രിൻസിപ്പൽ നൈപുണ്യ കോളേജ് കൊരട്ടി) റവ ഫാ ബൈജു (പ്രിൻസിപ്പൽ നൈപുണ്യ കോളേജ് ചേർത്തല) റവ ഫാ ജേക്കബ് (പ്രിൻസിപ്പൽ ഭാരതമാതാ കോളേജ് ആലുവ),റവ ഫാ റോബിൻ ( ആലപ്പുഴ ) റവ ഡോ സിജോയ് (കണ്ണൂർ) എന്നിവർ പങ്കെടുത്തു അസോസിയേഷൻ സെക്രട്ടറി ഫാ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി നന്ദി പ്രകാശിപ്പിച്ചു.

