വിഎസ് അച്യുതാനന്ദനെ ഐ സി യു വിൽ പ്രവേശിപ്പിച്ചു
By
Posted on

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം പട്ടത്തെ എസ്യുടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

വാര്‍ധക്യസഹജമായ ബുദ്ധുമുട്ടുകളെ തുടര്‍ന്ന് രണ്ട് വര്‍ഷമായി വിശ്രമത്തിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെഡിക്കല്‍ ബോര്‍ഡ് നിരന്തരം നിരീക്ഷിക്കുകയാണെന്നും ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കിഇക്കഴിഞ്ഞ ഒക്ടോബര്‍ 20ന് ആയിരുന്നു അദ്ദേഹം 98ാം പിറന്നാള്‍ ആഘോഷിച്ചത്.

