ലോട്ടറിക്കച്ചവടക്കാരിയെ ആക്രമിച്ച് പണം തട്ടിയ 20 കാരനെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു:ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ്
By
Posted on

കോട്ടയം :ലോട്ടറിക്കച്ചവടക്കാരിയെ ആക്രമിച്ച് പണം തട്ടിയ 20 കാരന് അറസ്റ്റില്‍. പായിപ്പാട് തടത്തിപ്പറമ്പില്‍ നസീം നസീറിനെയാണ് എസ്ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ലോട്ടറിക്കച്ചവടം നടത്തിക്കൊണ്ടിരുന്ന പൊന്നമ്മയുടെ വലത് കൈക്കുഴയില്‍ ഇയാള്‍ പിടിച്ച് തിരിച്ചശേഷം കൈവശമുണ്ടായിരുന്ന 1000 രൂപ ബലമായി പിടിച്ചുപറിച്ചുകൊണ്ടുപോവുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 12ന് കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.



