ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കും ടിവികെ സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം കെ സ്റ്റാലിന്.

ടിവികെ സര്‍ക്കാര്‍ അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കില്ലെന്നും ഡിഎംകെയുടെ കാരുണ്യത്തിലാണ് അവര്‍ മുന്നോട്ടുപോവുന്നതെന്നും സ്റ്റാലിന് അവകാശപ്പെട്ടു.
അടുത്തിടെ നടന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഒരു രാഷ്ട്രീയ തരംഗമല്ല. മറിച്ച് ഒരു ‘സിനിമാ സുനാമി’യാണെന്ന് സ്റ്റാലിൻ പറഞ്ഞു. പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്താണ് സ്റ്റാലിൻ്റെ പ്രതികരണം. രാഷ്ട്രീയ ബോധ്യത്തേക്കാൾ ഒരു ജനപ്രിയ സിനിമാതാരത്തോടുള്ള ആവേശം കൊണ്ടാണ് വോട്ടർമാർ വിജയിയെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.