ടിബിൻ തോമസ് എന്ന ചെറുപ്പക്കാരന് ഇത് അംഗീകാരങ്ങളുടെ കാലം; ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി ഈ പാലാ ഭരണണങ്ങാനം സ്വദേശി

പാലാ: പെൻസിൽ മുനകളിലെ മാന്ത്രിക വിസ്മയം രണ്ടാം തരംഗം; ഏറ്റവും കൂടുതൽ കായികതാരങ്ങളുടെ പേരുകൾ പെൻസിൽ കാർവിങ്ങിലൂടെ രൂപകല്പന ചെയ്ത് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി പാലാ ഭരണങ്ങാനം സ്വദേശിയായ ടിബിൻ തോമസ്.

നേരത്തെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ടിബിൻ തന്റെ പേര് പതിപ്പിച്ചിരുന്നു. ഒന്നിന് പുറകെ ഒന്നായി അംങ്ങീകാരങ്ങൾ തന്നെ തേടി വരുന്നതിലുള്ള സന്തോഷത്തിലാണ് കോട്ടയം ജില്ലയിലെ അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായ ടിബിൻ തോമസ്.
44 വ്യത്യസ്ത പെൻസിൽ ലെഡുകളിൽ 44 കായിക വ്യക്തികളുടെ പേരുകളാണ് അദ്ദേഹം 13 മണിക്കൂറുകൾ കൊണ്ട് മനോഹരമായി പെൻസിൽ മുനകളിൽ കൊത്തിയൊരുക്കിയത്
ടിബിനെ അഭിനന്ദിച്ച് മന്ത്രി വി എൻ വാസവനും സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. വി എൻ വാസവന് മന്ത്രിയുടെ പേര് കൊത്തിയ പെൻസിൽ ലെഡ്(മൈക്രോ ആർട്ട്) സമ്മാനമായി ടിബിൻ നൽകി.
13 മണിക്കൂർ സമയമെടുത്താണ് 44 വ്യത്യസ്ത പെൻസിൽ ലെഡുകളിൽ 44 കായിക വ്യക്തികളുടെ പേരുകൾ മനോഹരമായി പെൻസിൽ മുനകളിൽ കൊത്തിയൊരുക്കിയത്.
കോട്ടയം ജില്ലയിലെ അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായ റ്റിബിൻ തോമസ് മൈക്രോ ആർട്ട് കല (പെൻസിൽ കൊത്തുപണി) കഴിഞ്ഞ ലോക്ക്ഡൗണിലാണ് പരിശീലിക്കാൻ തുടങ്ങിയത്. മൈക്രോ ആർട്ട് കലയിൽ പെൻസിൽ കൊത്തുപണി – ക്ക് പുറമെ ചോക്ക് കാർവിംഗും ചെയ്യുത് വരുന്നു.
ഇതിന് മുൻപ് മൈക്രോ ആർട്ട് കലയിൽ (പെൻസിൽ കൊത്തുപണി) തൽപ്പരനായ റ്റിബിൻ ആ കലയിലൂടെ തന്നെ സമൂഹത്തിന് കോവിഡ് രോഗവ്യാപനത്തെ കുറിച്ചും, സാമൂഹിക അകലം പാലിക്കേണ്ടതിനെ കുറിച്ചും ബോധവൽക്കരണം നടത്തിയത് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
METHANOIDS www.instagram.com/methanoids/ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽകൂടെ ആവിശ്യകാർക്ക് അവരുടെ പേരുകൾ പെൻസിൽ ലെഡുകളിൽ കൊത്തിയൊരുക്കി നൽകും.
പരേതനായ ടോമി മാത്യുവിന്റെയും,സോണിയ ജോസഫ്ൻ്റെയും സീമന്ത പുത്രനാണ് റ്റിബിൻ,അലീനാ ടോമിയാണ് സഹോദരി.

