ക്രിസ്റ്റിയാനോ റൊണാൾഡോ പ്രമുഖ ഗെയിമിങ് ആപ്പ് ആയ ‘ഫ്രീ ഫയറു’മായി കൈകോർത്തു
By
Posted on

പ്രമുഖ ഗെയിമിങ് ആപ്പ് ആയ ‘ഗരീന ഫ്രീ ഫയറിന്റെ’ ബ്രാൻഡ് അംബാസിഡറായി ക്രിസ്റ്റിയാനോ റൊണാൾഡോ. ഫ്രീ ഫയർ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പോർച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാൾഡോയുമായുള്ള ആഗോള തലത്തിലുള്ള സഹകരണം ഔദ്യോഗികമായി അറിയിച്ചത്. റൊണാൾഡോയെ ആസ്പദമാക്കി പുതിയ അവതാരവും ഗെയിമിൽ ഉടനെ തന്നെ അവതരിപ്പിക്കും.

കഴിഞ്ഞ വർഷങ്ങളിൽ ഫ്രീ ഫയറിന് വൻ നേട്ടമാണ് ഉണ്ടായത്. പബ്ജി പോലുള്ള ഗെയിമുകൾ ഇന്ത്യയിൽ നിരോധിച്ചപ്പോൾ പല മൊബൈൽ ഗെയിം പ്രേമികളും ഫ്രീ ഫെയറിൽ അഭയം തേടുകയായിരുന്നു. ഇതിന് മുൻപ് ബോളിവുഡ് താരമായ ഹൃത്വിക് റോഷനുമായും ഫ്രീ ഫയർ കൈ കോർത്തിട്ടുണ്ട്.
ഈ മാസമാദ്യം, ഫ്രീ ഫയറും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള സഹകരണത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു. സഹകരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതിനാൽ അഭ്യൂഹങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞു.

