കോളേജ് വിദ്യാർത്ഥികളുടെ സംഘട്ടനം സ്ഥിരം കാഴ്ച്ചയായൊരു പട്ടണം:ഇന്നലെയും തമ്മിൽ തല്ലി രണ്ട് വിദ്യാർഥികൾ ഗുരുതരാവസ്ഥയിൽ
By
Posted on

നെടുമങ്ങാട്: കോളേജ് വിദ്യാർഥികൾ തമ്മിൽത്തല്ലി.കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലും പരിസരത്തും ചൊവ്വാഴ്ചയാണ് വിദ്യാർഥികൾ കൂട്ടമായി തമ്മിൽത്തല്ലിയത്. രണ്ടുപേരുടെ നില ഗുരുതരാമെന്നാണ് റിപ്പോർട്ടുകൾ.

ഉച്ചയ്ക്ക് രണ്ടുമണിയോടെ തുടങ്ങിയ കൂട്ടയടി അവസാനിച്ചത് മൂന്നരയോടെ. പോലീസ് നോക്കുകുത്തിയായതായി നാട്ടുകാർ ആരോപിക്കുന്നു. കൂട്ടയടി ഡിപ്പോയും കടന്ന് ഈസ്റ്റുബംഗ്ലാവ് റോഡിലേക്കെത്തി. ഇവിടെയും ഒരു വിദ്യാർഥിയെ തിരഞ്ഞുപിടിച്ച് ഒരുമണിക്കൂറോളം മർദിച്ചു. അടിപിടിയിൽ നിരവധിപ്പേർക്ക് പരിക്കുണ്ട്.
നെടുമങ്ങാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ വിദ്യാർഥികളുടെ കൂട്ടയടി സ്ഥിരം കാഴ്ചയാകുന്നുവെന്ന് യാത്രക്കാർ പറയുന്നു.കോളേജിനു പുറത്തുള്ള വിഷയമാണ് ചൊവ്വാഴ്ച ഡിപ്പോയിലും പരിസരങ്ങളിലും വിദ്യാർഥികൾ തമ്മിലുള്ള കൂട്ടയടിക്ക് കാരണമായത്.

