അപവാദ പ്രചരണം യു ഡി എഫ് ഒത്താശയോടയോ എന്ന് നേതൃത്വം വ്യക്തമാക്കണം: സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ

പാലാ: പാലായിലെ യു.ഡി.എഫ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നു എന്നാരോപിച്ച് ഓണനാളില്‍ മാണി സി.കാപ്പന് ഉപവാസ നാടകം നടത്തിയത് തങ്ങളുടെ അറിവോടെയാണോയെന്ന് യു.ഡി.എഫ് സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.തീര്‍ത്തും മ്ലേച്ചമായ രീതിയില്‍ നിരന്തരമായി കെ.എം മാണിയേയും, ജോസ് കെ.മാണിയേയും, തോമസ് ചാഴികാടൻ എം പിയേയും ഉള്‍പ്പടെയുള്ള നേതാക്കളെ വ്യാജ പ്രെ ഫൈൽ ഉണ്ടാക്കി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യനടത്തിയതിന് സഞ്ജയ് സക്കറിയ എന്ന വ്യക്തിക്ക് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഈ പ്രതിയെ സംരക്ഷിക്കുന്നതിന് പാലായില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസം യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയാണെങ്കില്‍, മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെയും, പാലാ രൂപതയേയും, രൂപതാ അദ്ധ്യക്ഷനേയും കേരളാ കോണ്‍ഗ്രസ്സ് (എം) നേതാക്കളെയും സമൂഹമാധ്യമങ്ങളിൽ അശ്ലീല ഭാഷയിൽ നിരന്തരം വ്യക്തിഹത്യയും അപവാദ പ്രചരണവും നടത്തിവന്നത് തങ്ങളുടെ ഒത്താശയോടെ ആയിരുന്നു എന്ന് അവര്‍ക്ക് സമ്മതിക്കേണ്ടിവരും. തങ്ങള്‍ക്ക് അതില്‍ പങ്കില്ല എന്നാണ് യു ഡി എഫ് ൻ്റെ നിലപാടെങ്കിൽ പോലീസ് തിരയുന്ന ഒരു ക്രിമിനലിനെ സംരക്ഷിക്കുവാൻ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസത്തെ തള്ളിപ്പറഞ്ഞ് പാലാക്കാരോട് മാപ്പ് പറയാന്‍ യു.ഡി.എഫ് സംസ്ഥാന നേതൃത്വം തയ്യാറാകണമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.
മാണി സി.കാപ്പന് എം.എല്‍.എയ്ക്ക് സത്ബുദ്ധി തോന്നാന്‍ യൂത്ത് ഫ്രണ്ട് (എം) മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലായില്‍ മുട്ടിന്മേല് നിന്നുള്ള പ്രാര്‍ത്ഥനാ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.മണ്ഡലം പ്രസിഡൻ്റ് ദേവൻ കളത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സണ്ണി തെക്കേടം, ഫിലിപ്പ് കഴിക്കുളം, ഔസേപ്പച്ചൻ വാളി പ്ലാക്കൽ, ആൻ്റോ ജോസ് പടിഞ്ഞാറെക്കര, രാജേഷ് വാളി പ്ലാക്കൽ, സുനിൽ പയ്യപ്പള്ളിൽ, ജോസുകുട്ടി പൂവേലി, ബിജു പാലൂപടവൻ, റ്റോബിൻ കെ അലക്സ്, ബെന്നി മുണ്ടത്താനം, ബൈജു കൊല്ലം പറമ്പിൽ, ബിജി ജോ ജോ എന്നിവർ പ്രസംഗിച്ചു.സെൻ പുതുപ്പറമ്പിൽ, സിജോ പ്ലാത്തോട്ടം,ബിനു മാളികപ്പുറം സുജേയ് കളപ്പുരക്കൽ, റ്റോം മനയ്ക്കൽ, ടോമിൻ നെല്ലുവേലിൽ,ജെയിംസ് വാരാചേരിൽ സിജു ഇടപ്പാടി, സക്കറിയാസ് ആയിപ്പൻപറമ്പിക്കുന്നേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

